---
title: "വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല...! പിറന്നാളിന്റെ പേരിൽ പാതിരാത്രിയിൽ പടക്കം പൊട്ടിച്ചഘോഷം; അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു"
english_title: "Midnight Fireworks Birthday Celebration Lands Five in Police Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386240/midnight-fireworks-birthday-police-case"
published_at: "2026-10-09T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac88b68edf13_midnight-fireworks-birthday-police-case.jpg"
keywords: ["KozhikodeNews", "PoliceCase", "BirthdayCelebration", "FireworksBan", "BeachDisturbance"]
---

# വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല...! പിറന്നാളിന്റെ പേരിൽ പാതിരാത്രിയിൽ പടക്കം പൊട്ടിച്ചഘോഷം; അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** **കോഴിക്കോട്: ** വെള്ളയിൽ കോന്നാട് ബീച്ചിൽ രാത്രികാലങ്ങളിൽ പടക്കം പൊട്ടിച്ചുളള പിറന്നാൾ ആഘോഷങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ബീച്ചിൽ അതിക്രമിച്ചു കയറി പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ അഞ്ച് പേർക്കെതിരെ വെള്ളയിൽ പൊലീസ് വീണ്ടും കേസെടുത്തു. ഇന്ന് പുലർച്ചെ 12:30-ഓടെയാണ് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒരു സംഘം ബീച്ചിൽ എത്തി വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചത്.

## Article Content

**കോഴിക്കോട്: ** വെള്ളയിൽ കോന്നാട് ബീച്ചിൽ രാത്രികാലങ്ങളിൽ പടക്കം പൊട്ടിച്ചുളള പിറന്നാൾ ആഘോഷങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ബീച്ചിൽ അതിക്രമിച്ചു കയറി പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ അഞ്ച് പേർക്കെതിരെ വെള്ളയിൽ പൊലീസ് വീണ്ടും കേസെടുത്തു. ഇന്ന് പുലർച്ചെ 12:30-ഓടെയാണ് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒരു സംഘം ബീച്ചിൽ എത്തി വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചത്.

സമാനമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലും ബീച്ചിൽ പടക്കം പൊട്ടിച്ചവർക്കെതിരെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. രാത്രി സമയങ്ങളിൽ തുടർച്ചയായി നടക്കുന്ന പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കാണിച്ച് പ്രദേശവാസികൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.

രാത്രി 12 മണി മുതൽ പുലർച്ചെ 2 മണി വരെയാണ് ഇത്തരം സംഘങ്ങളുടെ നിർത്താതെയുള്ള വെടിക്കെട്ട് നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കോന്നാട് ബീച്ചിൽ പിറന്നാൾ ആഘോഷിക്കാൻ എത്തുന്ന യുവാക്കളാണ് ഇതിന് പിന്നിലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. പുലർച്ചെ കടലിൽ പോകേണ്ട മത്സ്യത്തൊഴിലാളികൾക്കും സമീപവാസികൾക്കും ഈ ശബ്ദകോലാഹലം വലിയ തോതിലുള്ള ദുരിതമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത്.

Police in Kozhikode have filed a fresh case against five people for bursting fireworks at Konnad Beach during a late-night birthday celebration. Residents say repeated nighttime firecracker displays have been disturbing fishermen and nearby families, prompting stricter action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386240/midnight-fireworks-birthday-police-case)