---
title: "ദൈവത്തിൽ അലിയാൻ കാശിക്ക് പോകുന്നു? മൊബൈൽ പിടിച്ചുവെച്ചതിന് വീടുവിട്ടിറങ്ങി; കണ്ണൂരിൽ നിന്ന് കാണാതായ ശിവസൂര്യയെ തേടി ക്രൈംബ്രാഞ്ച്"
english_title: "Crime Branch Launches Probe Into Kannur Boy Shivasoorya’s Disappearance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386235/crime-branch-probe-kannur-boy-disappearance"
published_at: "2026-10-09T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac784adb13e9_shivasurya-disappearance-crime-branch-probe.jpg"
keywords: ["CrimeBranch", "KannurNews", "MissingPerson", "KeralaPolice", "Investigation"]
---

# ദൈവത്തിൽ അലിയാൻ കാശിക്ക് പോകുന്നു? മൊബൈൽ പിടിച്ചുവെച്ചതിന് വീടുവിട്ടിറങ്ങി; കണ്ണൂരിൽ നിന്ന് കാണാതായ ശിവസൂര്യയെ തേടി ക്രൈംബ്രാഞ്ച്

> **Lead Summary:** കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധന കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംഘം ശിവസൂര്യയുടെ പിതാവ് ജിഗീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിൽ മുൻപ് ലോക്കൽ പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

## Article Content

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധന കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംഘം ശിവസൂര്യയുടെ പിതാവ് ജിഗീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിൽ മുൻപ് ലോക്കൽ പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുപിയിലെ വാരണാസിയിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ടുപേരടങ്ങുന്ന പോലീസ് അന്വേഷണസംഘം വാരണാസിയിൽ നിന്ന് മടങ്ങുകയായിരുന്നു. ഓഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ വീടുവിട്ടിറങ്ങിയത്.

കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്തുന്നതിൽ പുരോഗതിയില്ലാത്തത് കുടുംബത്തെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പ്രധാന റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് മുൻപ് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. കേസ് ഏറ്റെടുത്തതോടെ ശിവസൂര്യയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ ശൃംഖല രൂപീകരിക്കുമെന്നാണ് വിവരം.

**English Summary:**

The Kerala Crime Branch has launched a preliminary probe into the disappearance of Shivasoorya from Peringathur in Kannur. The boy went missing after leaving home on August 8, reportedly upset that his mobile phone had been taken away, and police had earlier searched in Varanasi based on a letter he left behind.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386235/crime-branch-probe-kannur-boy-disappearance)