---
title: "ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രോഗി വെന്തുമരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്"
english_title: "Oxygen Cylinder Blast in Ambulance Kills Patient, Injures Two in Odisha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386228/ambulance-oxygen-cylinder-blast-odisha"
published_at: "2026-10-09T10:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac87bf0692e6_ambulance-oxygen-cylinder-blast-odisha.jpg"
keywords: ["OdishaNews", "AmbulanceBlast", "OxygenCylinder", "PatientDeath", "FireAccident"]
---

# ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രോഗി വെന്തുമരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ഒഡിഷ : **ഒഡിഷയിലെ മയൂർഭഞ്ചിൽ ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് രോഗി വെന്തുമരിച്ചു. ഉദല കോളേജിന് സമീപമുണ്ടായ ദാരുണ സംഭവത്തിൽ സുയോഷ് ബാരിക് എന്ന യുവാവാണ് മരിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. തീപിടിത്തത്തിൽ ആംബുലൻസ് പൂർണ്ണമായും കത്തിനശിച്ചു.

## Article Content

**ഒഡിഷ : **ഒഡിഷയിലെ മയൂർഭഞ്ചിൽ ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് രോഗി വെന്തുമരിച്ചു. ഉദല കോളേജിന് സമീപമുണ്ടായ ദാരുണ സംഭവത്തിൽ സുയോഷ് ബാരിക് എന്ന യുവാവാണ് മരിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. തീപിടിത്തത്തിൽ ആംബുലൻസ് പൂർണ്ണമായും കത്തിനശിച്ചു.

വെള്ളിയാഴ്ച രാവിലെ ഉദല മെഡിക്കൽ കോളജിൽ നിന്ന് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയിലുള്ള സുയോഷിനെ മാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്. രോഗിയെ ആംബുലൻസിനുള്ളിൽ പ്രവേശിപ്പിച്ച ശേഷം ഓക്സിജൻ നൽകുന്നതിനായി സിലിണ്ടറിന്റെ വാൽവ് തുറന്നതോടെ വാതകച്ചോർച്ചയുണ്ടാവുകയും തൊട്ടുപിന്നാലെ സിലിണ്ടർ സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ഉഗ്രസ്ഫോടനത്തിന്റെ ആഘാതത്തിൽ ആംബുലൻസിന്റെ മുകൾഭാഗവും മറ്റ് ഭാഗങ്ങളും 40 അടിയോളം ദൂരേക്ക് തെറിച്ചുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആംബുലൻസിനുള്ളിലെ ബെഡിൽ ബെൽറ്റ് ധരിച്ചിരുന്നതിനാൽ തീപടർന്ന സമയം സുയോഷിന് പുറത്തേക്ക് കടക്കാനായില്ല. ഇതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം.

വിവരമറിഞ്ഞ് ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസും പ്രാദേശിക ഭരണകൂടവും കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A patient died and two others were critically injured after an oxygen cylinder exploded inside an ambulance in Mayurbhanj, Odisha. The blast occurred while the patient was being shifted to a private hospital in Bhubaneswar, and the vehicle was completely gutted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386228/ambulance-oxygen-cylinder-blast-odisha)