---
title: "'ഇടതുപക്ഷത്തിന്‍റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്, സിപിമ്മിന്‍റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല' -കെകെ ശൈലജ"
english_title: "KK Shailaja: Voter List Revision Alone Was Not the Cause of LDF’s Defeat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386221/voter-list-revision-ldf-defeat-shailaja"
published_at: "2026-10-09T10:28:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c8ca5ebd33_kk_shylaja.jpg"
keywords: ["KeralaPolitics", "KKShailaja", "CPM", "Congress", "VoterListRevision"]
---

# 'ഇടതുപക്ഷത്തിന്‍റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്, സിപിമ്മിന്‍റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല' -കെകെ ശൈലജ

> **Lead Summary:** **തിരുവനന്തപുരം: **വോട്ടർപട്ടിക പരിഷ്ക്കരണമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് പയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. വോട്ടർപട്ടിക പരിഷ്ക്കരണം പല കാരണങ്ങളിൽ ഒന്നാകാം. ഇടതുപക്ഷത്തിന്‍റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അനധികൃതമായി വോട്ട് ചേർക്കാനും യുഡിഎഫ് എസ്ഐആറിനെ ഉപയോഗിച്ചു.

## Article Content

**തിരുവനന്തപുരം: **വോട്ടർപട്ടിക പരിഷ്ക്കരണമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് പയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. വോട്ടർപട്ടിക പരിഷ്ക്കരണം പല കാരണങ്ങളിൽ ഒന്നാകാം. ഇടതുപക്ഷത്തിന്‍റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അനധികൃതമായി വോട്ട് ചേർക്കാനും യുഡിഎഫ് എസ്ഐആറിനെ ഉപയോഗിച്ചു.

എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ ജാഗ്രത കിട്ടിയതിനാൽ വലിയ അട്ടിമറി നടന്നിട്ടില്ലെന്നും ശൈലജ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആർ കാരണമായെന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ.

എന്നാൽ വോട്ടർ പട്ടിക പരിഷ്ക്കരണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന് സിപിഎം നേതാവ് കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇത് സാധൂകരിക്കുന്ന കണക്കുകൾ ഉദ്ധരിച്ചുള്ള പഠന റിപ്പോർട്ടുകളുണ്ട്. ബിജെപിയുടെ വിജയത്തിലും അത് പ്രതിഫലിച്ചു. അല്ലാതെയും കോൺഗ്രസ് വോട്ട് മറിച്ചിട്ടുണ്ട്. എസ്ഐആറിന്‍റെ ആനുകൂല്യം യുഡിഎഫിനും ബിജെപിക്കും കിട്ടിയിട്ടുണ്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഇതിന്‍റെ ആനുകൂല്യം കിട്ടുമെന്നും ബാലഗോപാൽ ആരോപിച്ചു.

അതേസമയം കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്നും തിരഞ്ഞെടുപ്പ് ഫലത്തെ എസ്‌ഐആറുമായി ബന്ധിപ്പിക്കാനാകില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ എസ്‌ഐആറുമായി ബന്ധിപ്പിക്കുന്നത് യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നും ജനവിധിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമാണെന്നുമാണ് കോൺഗ്രസ് വാദിക്കുന്നത്. സിജെപിയുടെ ആരോപണങ്ങൾ ബിജെപിക്ക് രാഷ്ട്രീയമായി സഹായകരമാകുന്ന രീതിയിലുള്ളതാണെന്നും കോൺഗ്രസ് വിമർശിക്കുന്നു.

KK Shailaja said voter list revision cannot be singled out as the reason for the LDF’s defeat in Kerala, though it may have been one of several factors. She also alleged that Congress tried to remove Left votes and that the UDF used the SIR process to add votes illegally. Meanwhile, K.N. Balagopal argued that voter list revision influenced the last Assembly election and benefited both the UDF and the BJP, while Congress blamed anti-incumbency.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386221/voter-list-revision-ldf-defeat-shailaja)