---
title: "വടകര എംഡിഎംഎ കേസ്; അധ്യാപികമാരെ ലഹരി സംഘത്തിൽ എത്തിച്ചത് അനസ്, ആദ്യം വലയിൽ കുരുക്കിയത് കീർത്തനയെ"
english_title: "Vadakara MDMA Case: Anas Drew Teachers Into the Network, Kirthana Targeted First"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386209/vadakara-mdma-case-anas-teachers-network"
published_at: "2026-10-09T09:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac86469ba415_vadakara-mdma-case-anas-teachers-network.jpg"
keywords: ["VadakaraCase", "MDMACase", "KeralaPolice", "DrugNetwork", "Anas"]
---

# വടകര എംഡിഎംഎ കേസ്; അധ്യാപികമാരെ ലഹരി സംഘത്തിൽ എത്തിച്ചത് അനസ്, ആദ്യം വലയിൽ കുരുക്കിയത് കീർത്തനയെ

> **Lead Summary:** ** കോഴിക്കോട്: ** വടകര എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ലഹരി സംഘത്തിൽ എത്തിച്ചത് കഴിഞ്ഞ ദിവസം പിടിയിലായ അനസ് ആണെന്നാണ് വിവരം. കീർത്തനയെയാണ് അനസ് ആദ്യം വലയിൽ കുരുക്കിയത്. അനസിന്റെ വീടിന് സമീപം കീർത്തന വാടകയ്ക്ക് താമസിച്ചപ്പോഴാണ് പരിചയം.

## Article Content

** കോഴിക്കോട്: ** വടകര എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ലഹരി സംഘത്തിൽ എത്തിച്ചത് കഴിഞ്ഞ ദിവസം പിടിയിലായ അനസ് ആണെന്നാണ് വിവരം. കീർത്തനയെയാണ് അനസ് ആദ്യം വലയിൽ കുരുക്കിയത്. അനസിന്റെ വീടിന് സമീപം കീർത്തന വാടകയ്ക്ക് താമസിച്ചപ്പോഴാണ് പരിചയം.

ഈ പരിചയമാണ് കീർത്തനയെ മയക്കുമരുന്ന്-സാമ്പത്തിക ഇടപാടിലേക്ക് എത്തിച്ചത്. പിന്നീട് മറ്റ് അധ്യാപികമാരെയും വലയിലാക്കി. അനസിന് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. പരിചയപ്പെടുന്ന പെൺകുട്ടികൾക്ക് രാസലഹരി നൽകി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തിൽ എത്തിക്കുന്നതാണ് അനസിന്റെ രീതിയെന്നാണ് പൊലീസ് നിഗമനം.

നിരവധി പെൺകുട്ടികളെ ഇയാൾ ലഹരിക്ക് അടിമയാക്കിയെന്നും സംശയമുണ്ട്. ഇവരെ കാരിയർമാരാക്കുകയാണ് പതിവ്. കേസിലെ ആറാം പ്രതിയായ അനസ് നിലവിൽ കൊയിലാണ്ടി സബ് ജയിലിലാണ്. ജയിലിലെത്തിയാണ് അന്വേഷണസംഘം പ്രതി ചേർത്തത്. ലഹരി ഇടപാടിൽ അനസിന് നിർണായക പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

അനസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.കേസിലെ അഞ്ച് പ്രതികൾ ജാമ്യത്തിൽ പുറത്താണ്. ബിആർസി അധ്യാപികമാരായ കീർത്തന, നീഷ്മ, കാവ്യ, അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. മുഖ്യപ്രതിയായ വയനാട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Police say Anas, who was arrested recently, played a key role in drawing the accused teachers into the drug network in the Vadakara MDMA case. Investigators also suspect he used chemical drugs and intimidation to recruit women, with the probe now focusing on his wider links and possible sex-racket connection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386209/vadakara-mdma-case-anas-teachers-network)