---
title: "'വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം'; കേരളത്തിന് 177 മെഗാവാട്ട് ഉറപ്പാക്കി കെഎസ്ഇബി, കരാർ 2029 വരെ നീട്ടി"
english_title: "Power Crisis Eases as Kerala Secures 177 MW Supply Till 2029"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386204/kerala-secures-177mw-power-supply-till-2029"
published_at: "2026-10-09T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac85f23e28f2_kerala-secures-177mw-power-supply-till-2029.jpg"
keywords: ["KeralaPower", "KSEB", "NTPC", "PowerSupply", "ElectricityCrisis"]
---

# 'വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം'; കേരളത്തിന് 177 മെഗാവാട്ട് ഉറപ്പാക്കി കെഎസ്ഇബി, കരാർ 2029 വരെ നീട്ടി

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്ഇബിക്ക് ആശ്വാസമായി എൻടിപിസിയിൽ നിന്നുള്ള 177 മെഗാവാട്ട് വൈദ്യുതി മൂന്ന് വർഷത്തേക്ക് കൂടി ലഭിക്കും. കരാർ നീട്ടാൻ സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ബിഹാറിലെ ബർഹ് താപനിലയത്തിൽ നിന്നാണ് വൈദ്യുതി ലഭിക്കുക. സ്റ്റേജ് ഒന്നിൽ നിന്ന് യൂണിറ്റിന് 5.52 രൂപ നിരക്കിൽ 80 മെഗാവാട്ടും, സ്റ്റേജ് രണ്ടിൽ നിന്ന് 4.67 രൂപ നിരക്കിൽ 97 മെഗാവാട്ടുമാണ് ലഭിക്കുക.

## Article Content

**തിരുവനന്തപുരം: **കെഎസ്ഇബിക്ക് ആശ്വാസമായി എൻടിപിസിയിൽ നിന്നുള്ള 177 മെഗാവാട്ട് വൈദ്യുതി മൂന്ന് വർഷത്തേക്ക് കൂടി ലഭിക്കും. കരാർ നീട്ടാൻ സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ബിഹാറിലെ ബർഹ് താപനിലയത്തിൽ നിന്നാണ് വൈദ്യുതി ലഭിക്കുക. സ്റ്റേജ് ഒന്നിൽ നിന്ന് യൂണിറ്റിന് 5.52 രൂപ നിരക്കിൽ 80 മെഗാവാട്ടും, സ്റ്റേജ് രണ്ടിൽ നിന്ന് 4.67 രൂപ നിരക്കിൽ 97 മെഗാവാട്ടുമാണ് ലഭിക്കുക.

2029 മാർച്ച് വരെ വൈദ്യുതി ലഭിക്കും.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി എൻടിപിസിയുടെ പിന്തുണ ലഭിച്ചതായി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. കായംകുളത്ത് 2000 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കാൻ കെഎസ്ഇബിയും എൻടിപിസിയും ഉടൻ ധാരണാപത്രം ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാങ്കേതിക പ്രവർത്തനം മെച്ചപ്പെടുത്താൻ എൻടിപിസിയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Kerala State Electricity Board will continue receiving 177 MW of power from NTPC for another three years after the State Regulatory Commission approved the contract extension. The supply, from NTPC’s Barh thermal plant in Bihar, will run until March 2029 at rates of ₹5.52 and ₹4.67 per unit for different stages.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386204/kerala-secures-177mw-power-supply-till-2029)