---
title: "'ചുറ്റും മദ്യലഹരിയിൽ പുരുഷന്മാർ, പേടിയാകുന്നു'; അവസാന സന്ദേശത്തിന് പിന്നാലെ 20കാരി നർത്തകിയെ റെയിൽവേ പാളത്തരികിൽ മരിച്ച നിലയിൽ"
english_title: "‘Men Around Me Are Drunk, I’m Scared’: 20-Year-Old Dancer Found Dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386201/20-year-old-dancer-found-dead-near-railway-tracks-"
published_at: "2026-10-09T08:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac85c8013fb8_20-year-old-dancer-found-dead-near-railway-tracks.jpg"
keywords: ["RailwayTragedy", "AssamNews", "AndhraPradesh", "WomenSafety", "TrainTravel"]
---

# 'ചുറ്റും മദ്യലഹരിയിൽ പുരുഷന്മാർ, പേടിയാകുന്നു'; അവസാന സന്ദേശത്തിന് പിന്നാലെ 20കാരി നർത്തകിയെ റെയിൽവേ പാളത്തരികിൽ മരിച്ച നിലയിൽ

> **Lead Summary:** ** വിശാഖപട്ടണം: ** ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിയായ ഇരുപതുകാരിയായ നർത്തകിയെ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാമ്രൂപ് ജില്ല സ്വദേശിനിയും ഗുവാഹത്തി ബി. ബൊറൂവ കോളേജ് വിദ്യാർഥിനിയുമാണ് മരിച്ചത്. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ മലയാപുരത്തിന് സമീപം വനമേഖലയോട് ചേർന്നുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് ആർപിഎഫ് മൃതദേഹം കണ്ടെത്തിയത്.

## Article Content

** വിശാഖപട്ടണം: ** ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിയായ ഇരുപതുകാരിയായ നർത്തകിയെ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാമ്രൂപ് ജില്ല സ്വദേശിനിയും ഗുവാഹത്തി ബി. ബൊറൂവ കോളേജ് വിദ്യാർഥിനിയുമാണ് മരിച്ചത്. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ മലയാപുരത്തിന് സമീപം വനമേഖലയോട് ചേർന്നുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് ആർപിഎഫ് മൃതദേഹം കണ്ടെത്തിയത്.

വിശാഖപട്ടണത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ എത്തിയ ഡാൻസ് ട്രൂപ്പ് അംഗമായിരുന്നു പെൺകുട്ടി. ഒക്ടോബർ 10ന് ഗുവാഹത്തിയിൽ നടക്കാനിരിക്കുന്ന ബാങ്ക് പരീക്ഷയിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഒക്ടോബർ 5ന് വൈകുന്നേരം സിൽച്ചാർ എക്സ്പ്രസിൽ തത്കാൽ ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് വിശാഖപട്ടണം സ്റ്റേഷനിൽ നിന്ന് ദിബ്രുഗഡ് വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണ് പെൺകുട്ടി കയറിയത്.

> രാത്രി 11.50ന് ട്രെയിനിൽ കയറിയ പെൺകുട്ടി സഞ്ചരിച്ച ട്രെയിൻ 12.10ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ടു.യാത്രയ്ക്കിടെ കടുത്ത തിരക്കാണെന്നും ചുറ്റും മദ്യലഹരിയിലുള്ള പുരുഷന്മാരാണെന്നും പേടിയുണ്ടെന്നും പെൺകുട്ടി സുഹൃത്തുക്കളെയും വീട്ടുകാരെയും അറിയിച്ചിരുന്നു. "ചുറ്റും മദ്യലഹരിയിലുള്ള നിരവധി പുരുഷന്മാരുണ്ട്, എനിക്ക് പേടിയാകുന്നു" എന്നായിരുന്നു അവസാന സന്ദേശം.

ഒക്ടോബർ 6ന് പുലർച്ചെ 2.39 വരെയാണ് വീട്ടുകാർ അവസാനമായി മകളോട് സംസാരിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ അമ്മ ഗുവാഹത്തി റെയിൽവേ പൊലീസിലും ഹെൽപ്പ് ലൈനിലും പരാതി നൽകി. അസം പൊലീസും ആർപിഎഫും നടത്തിയ പരിശോധനയിൽ വിവേക് എക്സ്പ്രസിന്റെ എസ് 2 കോച്ചിൽ നിന്ന് പെൺകുട്ടിയുടെ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

An Assamese 20-year-old dancer who went missing while travelling on a train was found dead near railway tracks in Andhra Pradesh’s Srikakulam district. Before her disappearance, she had sent a final message saying she was frightened by intoxicated men around her in the crowded coach. Authorities recovered her bag from the train and are investigating the circumstances surrounding her death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386201/20-year-old-dancer-found-dead-near-railway-tracks-)