---
title: "ടാൻസാനിയയിൽ കാൽ വഴുതി വീണു; എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൈകുഴയ്ക്ക് പൊട്ടൽ, ശസ്ത്രക്രിയ നിർദേശിച്ച് ഡോക്ടർമാർ"
english_title: "N.K. Premachandran Suffers Wrist Fracture in Tanzania, Doctors Advise Surgery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386187/nk-premachandran-wrist-fracture-tanzania"
published_at: "2026-10-09T06:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac83c8b1f688_nk-premachandran-wrist-fracture-tanzania.jpg"
keywords: ["NKKPremachandran", "Tanzania", "WristFracture", "RSP", "InterParliamentaryUnion"]
---

# ടാൻസാനിയയിൽ കാൽ വഴുതി വീണു; എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൈകുഴയ്ക്ക് പൊട്ടൽ, ശസ്ത്രക്രിയ നിർദേശിച്ച് ഡോക്ടർമാർ

> **Lead Summary:** ന്യൂഡൽഹി: കൊല്ലം എം.പിയും ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ എൻ​.കെ. പ്രേമചന്ദ്രന് കാൽ വഴുതി വീണു പരിക്കേറ്റു. ഇന്റർ പാർലമെന്ററി യൂണിയൻ സമ്മേളനത്തിനായി ആഫ്രിക്കയിലെ ടാൻസാനിയയിൽ എത്തിയപ്പോഴായിരുന്നു അപകടം.

## Article Content

ന്യൂഡൽഹി: കൊല്ലം എം.പിയും ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ എൻ​.കെ. പ്രേമചന്ദ്രന് കാൽ വഴുതി വീണു പരിക്കേറ്റു. ഇന്റർ പാർലമെന്ററി യൂണിയൻ സമ്മേളനത്തിനായി ആഫ്രിക്കയിലെ ടാൻസാനിയയിൽ എത്തിയപ്പോഴായിരുന്നു അപകടം.

ഇടതു​കൈക്കുഴക്ക് പരിക്കേറ്റതായി എം.പി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോരത്തുള്ള ബാത്റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി വീണു പരിക്കേറ്റു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈകുഴയ്ക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചു. ഡോക്ടര്‍മാരുടെ നിർദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി ഇന്ന് രാവിലെ (09-10-2026) ഡല്‍ഹിയില്‍ എത്തിച്ചേരും’ -പ്രേമചന്ദ്രൻ അറിയിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി നടത്തുന്ന സമരത്തിൽ പ​ങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും എന്നാൽ ടാൻസാനിയയിൽ ആയതിനാൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം പ്രേമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റു തിരുത്താനും തെറ്റുകാരെ പുറത്താക്കാനുമുള്ള ധർമ്മ സമരം രാജ്യത്തിന്റെ നിലനിൽപ്പിനും ജനാധിപത്യം സംരക്ഷിക്കാനും അനിവാര്യമാണെന്നും ​അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ‘ഇൻഡ്യ’ മുന്നണിയുടെ അഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം അഭിമാനോജ്വലമായ ദേശീയ പ്രക്ഷോഭമാണ്.

രാഹുൽജിയോടൊപ്പം ഡൽഹിയിൽ സമരമുഖത്ത് ഉണ്ടാവണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇന്റർ പാർലമെന്ററി യൂണിയൻ സമ്മേളനത്തിനായി ആഫ്രിക്കയിലെ ടാൻസാനിയയിൽ ആയതിനാൽ ഡൽഹിയിലെ സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുന്നില്ല.

വോട്ടവകാശത്തിന്റെ സ്വാതന്ത്ര്യവും നീതിപൂർവവും സുതാര്യവുമായ സംരക്ഷണത്തിന്റെ ബാധ്യതയുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റു തിരുത്താനും തെറ്റുകാരെ പുറത്താക്കാനുമുള്ള ധർമ്മ സമരം രാജ്യത്തിന്റെ നിലനിൽപ്പിനും ജനാധിപത്യം സംരക്ഷിക്കാനും അനിവാര്യമാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള ഈ പോരാട്ടം ചരിത്ര വിജയമായി മാറട്ടെ’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

N.K. Premachandran, the Kollam MP and RSP Central Secretariat member, suffered a fall in Tanzania while attending an Inter-Parliamentary Union meeting. Doctors have diagnosed a fracture in his left wrist and advised surgery, after which he is expected to reach Delhi on October 9, 2026.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386187/nk-premachandran-wrist-fracture-tanzania)