---
title: "'സ്പീക്കറുടെ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി, സർക്കാർ ജോലി വാഗ്ദാനം'; ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ സെക്രട്ടേറിയറ്റിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ"
english_title: "Secretariat Staffer Arrested in Job Fraud Case After Posing as Speaker’s Aide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386186/speaker-staff-job-fraud-arrest"
published_at: "2026-10-09T06:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac838c255bb7_speaker-staff-job-fraud-arrest.jpg"
keywords: ["JobFraud", "KeralaPolice", "SecretariatStaff", "GovernmentJobs", "SpeakerAide"]
---

# 'സ്പീക്കറുടെ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി, സർക്കാർ ജോലി വാഗ്ദാനം'; ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ സെക്രട്ടേറിയറ്റിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** പൊന്നാനി : കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ കോതകുറുശ്ശി കൂമുളംകാറ്റിൽ വീട്ടിൽ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്.

## Article Content

പൊന്നാനി : കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ കോതകുറുശ്ശി കൂമുളംകാറ്റിൽ വീട്ടിൽ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്.

സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയും എം.എൽ.എ. ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തിരുന്ന പ്രതി, താൻ നിയമസഭാ സ്പീക്കറുടെ സ്റ്റാഫ് അംഗമാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ജോലിയുടെ പേരിൽ പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായാണ് പരാതി. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും നൽകിയ പണം തിരികെ നൽകാൻ പ്രതി കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ പൊന്നാനി സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്.

പ്രതിക്കെതിരെ പൂന്തുറ, ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.പൊന്നാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ സീനിയർ പൊലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർ വിജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

A temporary Secretariat employee has been arrested in connection with a job fraud case in which he allegedly posed as a member of the Assembly Speaker’s staff. Police said he collected lakhs of rupees from multiple people by promising government jobs in boards and corporations, but failed to deliver the jobs or return the money.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386186/speaker-staff-job-fraud-arrest)