---
title: "മനോഹരൻ മൊറായിയ്ക്ക് പകരക്കാരൻ; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി എം മനോജ്"
english_title: "PM Manoj Appointed Additional Private Secretary to Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386178/pm-manoj-additional-private-secretary"
published_at: "2026-10-08T22:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7d242e12d2_pm-manoj-additional-private-secretary.jpg"
keywords: ["PinarayiVijayan", "PMManoj", "ManoharanMorai", "OppositionLeader", "KeralaPolitics"]
---

# മനോഹരൻ മൊറായിയ്ക്ക് പകരക്കാരൻ; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി എം മനോജ്

> **Lead Summary:** **തിരുവനന്തപുരം: **പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ഓഫീസിൽ മാധ്യമങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പി എം മനോജിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായി മികച്ച രീതിയിൽ പ്രവർത്തിച്ച പരിചയ സമ്പന്നനാണ് പി എം മനോജ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ പുനഃസംഘടനയുടെ ഭാഗമായാണ് പുതിയ നിയമനം.

## Article Content

**തിരുവനന്തപുരം: **പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ഓഫീസിൽ മാധ്യമങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പി എം മനോജിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായി മികച്ച രീതിയിൽ പ്രവർത്തിച്ച പരിചയ സമ്പന്നനാണ് പി എം മനോജ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ പുനഃസംഘടനയുടെ ഭാഗമായാണ് പുതിയ നിയമനം.

നിലവിൽ മാധ്യമങ്ങളുമായുള്ള ആശയവിനിമയ ചുമതലകൾ നിർവ്വഹിച്ചിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ മൊറായിക്ക് പകരക്കാരനായാണ് പി എം മനോജ് ചുമതലയേൽക്കുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന മനോഹരൻ മൊറായിയെ പാർട്ടി തലത്തിലെ തീരുമാനങ്ങളുടെ ഭാഗമായാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് മുൻപ് നിയോഗിച്ചിരുന്നത്.

സഭാതലത്തിലും പുറത്തും മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതായിരിക്കും പി എം മനോജിന്റെ പ്രധാന ചുമതല. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രവർത്തനങ്ങളിൽ വരുത്തിയ ഭരണപരമായ മാറ്റങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

**English Summary:**

PM Manoj has been appointed as the Additional Private Secretary to Leader of the Opposition Pinarayi Vijayan, replacing Manoharan Morai. The move is part of a reorganization in the Opposition Leader’s office, with Manoj tasked with coordinating media and communication duties.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386178/pm-manoj-additional-private-secretary)