---
title: "വടകര ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം; മൂന്നുനില കെട്ടിടത്തിലെ നാല് സ്ഥാപനങ്ങളിലേക്ക് തീപടർന്നു, ഗ്ലാസുകൾ പൊട്ടിത്തെറിച്ചു"
english_title: "Massive Fire Erupts in Orkkateri Town, Spreads to Four Shops in Three-Storey Building"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386172/orkkateri-town-massive-fire-four-shops"
published_at: "2026-10-08T22:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7cc9494f30_orkkatery-town-fancy-shop-fire.jpg"
keywords: ["KeralaFire", "Vadakara", "Orkkateri", "FireAccident", "EmergencyResponse"]
---

# വടകര ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം; മൂന്നുനില കെട്ടിടത്തിലെ നാല് സ്ഥാപനങ്ങളിലേക്ക് തീപടർന്നു, ഗ്ലാസുകൾ പൊട്ടിത്തെറിച്ചു

> **Lead Summary:** കോഴിക്കോട്: വടകരയ്ക്കടുത്ത് ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം. ഏറാമല സഹകരണ ബാങ്കിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെല്ലാം അടച്ചിരുന്നു.

## Article Content

കോഴിക്കോട്: വടകരയ്ക്കടുത്ത് ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം. ഏറാമല സഹകരണ ബാങ്കിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെല്ലാം അടച്ചിരുന്നു.

ഏറാമല സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ നാല് സ്ഥാപനങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. തീപിടിത്തത്തിനിടെ കെട്ടിടത്തിലെ ഗ്ലാസുകൾ ഉൾപ്പെടെ പൊട്ടിത്തെറിക്കുന്നുണ്ട്.

തീപിടിത്തത്തെ തുടർന്ന് വടകരയിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ രക്ഷാപ്രവർത്തനം ആരംഭിച്ച് അധികം വൈകാതെ തന്നെ അഗ്നിരക്ഷാസേനയുടെ കൈവശമുണ്ടായിരുന്ന വെള്ളം തീർന്നു. ഇതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സം നേരിട്ടു. തീ നിയന്ത്രണവിധേയമാക്കുന്നതിനായി മറ്റ് സ്ഥലങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകളും ഓർക്കാട്ടേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ കണക്ക്, തീ പൂർണമായി നിയന്ത്രണവിധേയമായോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

A major fire broke out in Orkkateri town near Vadakara, engulfing a three-storey building that housed four businesses. Firefighters from Vadakara rushed to the scene, but their initial water supply ran out as efforts to bring the blaze under control continued.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386172/orkkateri-town-massive-fire-four-shops)