---
title: "തൊട്ടിൽപ്പാലം–വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; പെരിങ്ങത്തൂർ സ്വദേശിക്ക് പരിക്ക്"
english_title: "Car Hits Parked Lorry on Thottilpalam–Wayanad Road; One Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386165/parked-lorry-car-crash-thottilpalam-wayanad-road"
published_at: "2026-10-08T21:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7c4bc6dfcb_parked-lorry-car-crash-thottilpalam-wayanad-road.jpg"
keywords: ["RoadAccident", "KeralaNews", "TrafficIncident", "WayanadRoad", "CarCrash"]
---

# തൊട്ടിൽപ്പാലം–വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; പെരിങ്ങത്തൂർ സ്വദേശിക്ക് പരിക്ക്

> **Lead Summary:** **തൊട്ടിൽപ്പാലം ( കോഴിക്കോട് ) : **തൊട്ടിൽപ്പാലം–വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന പെരിങ്ങത്തൂർ സ്വദേശിക്ക് നിസ്സാര പരിക്കേറ്റു.

## Article Content

**തൊട്ടിൽപ്പാലം ( കോഴിക്കോട് ) : **തൊട്ടിൽപ്പാലം–വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന പെരിങ്ങത്തൂർ സ്വദേശിക്ക് നിസ്സാര പരിക്കേറ്റു.

വയനാട് ഭാഗത്തുനിന്ന് കുറ്റ്യാടി ചുരം ഇറങ്ങിവരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പെരിങ്ങത്തൂർ സ്വദേശി തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടി. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

A car crashed into a parked lorry at Thirdkayi on the Thottilpalam–Wayanad road, leaving the vehicle’s front badly damaged. A native of Peringathur who was in the car sustained minor injuries and sought treatment at Ikhra Hospital in Thottilpalam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386165/parked-lorry-car-crash-thottilpalam-wayanad-road)