---
title: "എന്തിനീ കടുംകൈ ...? കോഴിക്കോട് മാവൂർ റോഡിൽ ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം"
english_title: "Youth Attempts Suicide by Jumping in Front of Moving Bus in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386152/kozhikode-mavoor-road-bus-suicide-attempt"
published_at: "2026-10-08T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7b561058c4_kozhikode-mavoor-road-bus-suicide-attempt.jpg"
keywords: ["KozhikodeNews", "BusAccident", "SuicideAttempt", "KeralaPolice", "MavoorRoad"]
---

# എന്തിനീ കടുംകൈ ...? കോഴിക്കോട് മാവൂർ റോഡിൽ ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നഗരമധ്യത്തിൽ ഓടുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. മാവൂർ റോഡിലെ ആർപി മാളിന് സമീപം വ്യാഴാഴ്ച രാവിലെ 10.24-നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. റോഡരികിൽ സാധാരണ നിലയിൽ നിൽക്കുകയായിരുന്ന യുവാവ് ബസ് അടുത്തെത്തിയതും പെട്ടെന്ന് ഓടിച്ചിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയെങ്കിലും യുവാവിന് ഗുരുതരമായി പരുക്കേറ്റു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നഗരമധ്യത്തിൽ ഓടുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. മാവൂർ റോഡിലെ ആർപി മാളിന് സമീപം വ്യാഴാഴ്ച രാവിലെ 10.24-നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. റോഡരികിൽ സാധാരണ നിലയിൽ നിൽക്കുകയായിരുന്ന യുവാവ് ബസ് അടുത്തെത്തിയതും പെട്ടെന്ന് ഓടിച്ചിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയെങ്കിലും യുവാവിന് ഗുരുതരമായി പരുക്കേറ്റു.

ബസിന്റെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്ന പോലീസും ചേർന്ന് ചോരയിൽ കുളിച്ച യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)**

**English Summary:**

A young man attempted suicide by jumping in front of a moving private bus near RP Mall on Mavoor Road in Kozhikode around 10:24 a.m. on Thursday. He suffered serious injuries, and the incident was captured on the bus’s dashcam as police launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386152/kozhikode-mavoor-road-bus-suicide-attempt)