---
title: "ഉസ്മാന്റെ ദേഷ്യം മാറിയോ...? എടിഎമ്മിൽ നിന്ന് പണം കിട്ടിയില്ല, ദേഷ്യത്തിൽ മെഷീൻ തല്ലിത്തകർത്തു; യുവാവ് പിടിയിൽ"
english_title: "Man Arrested for Vandalizing ATM After Cash Withdrawal Failed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386150/atm-vandalism-cash-withdrawal-failed"
published_at: "2026-10-08T20:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7b060de50a_atm-vandalism-cash-withdrawal-failed.jpg"
keywords: ["ATMVandalism", "Thiruvananthapuram", "PoliceArrest", "CCTVFootage", "IndianBank"]
---

# ഉസ്മാന്റെ ദേഷ്യം മാറിയോ...? എടിഎമ്മിൽ നിന്ന് പണം കിട്ടിയില്ല, ദേഷ്യത്തിൽ മെഷീൻ തല്ലിത്തകർത്തു; യുവാവ് പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: ത**ലസ്ഥാന നഗരത്തിൽ ബാങ്ക് എടിഎം മെഷീൻ തകർത്ത സംഭവത്തിൽ വള്ളക്കടവിൽ നിന്ന് യുവാവ് പോലീസിന്റെ പിടിയിലായി. അമ്പലത്തറ സ്വദേശിയായ ഉസ്മാനാണ് അറസ്റ്റിലായത്. ഈഞ്ചയ്ക്കലിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിന് നേരെയാണ് ആക്രമണം നടന്നത്.

## Article Content

**തിരുവനന്തപുരം: ത**ലസ്ഥാന നഗരത്തിൽ ബാങ്ക് എടിഎം മെഷീൻ തകർത്ത സംഭവത്തിൽ വള്ളക്കടവിൽ നിന്ന് യുവാവ് പോലീസിന്റെ പിടിയിലായി. അമ്പലത്തറ സ്വദേശിയായ ഉസ്മാനാണ് അറസ്റ്റിലായത്. ഈഞ്ചയ്ക്കലിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിന് നേരെയാണ് ആക്രമണം നടന്നത്.

കഴിഞ്ഞ മാസം 19-ന് രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി എടിഎമ്മിൽ കയറി കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സം മൂലം തുക ലഭിച്ചില്ല. തുടർന്നുണ്ടായ ആഗ്രോശത്തിലും ദേഷ്യത്തിലും മെഷീൻ തല്ലിത്തകർക്കുകയായിരുന്നു. ആക്രമണത്തിൽ എടിഎം മെഷീന് 25,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ഫോർട്ട് പോലീസ് സ്റ്റേഷൻ സിഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് വലവീശിയത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വള്ളക്കടവ് ഭാഗത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അമ്പലത്തറ, ഫോർട്ട് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയാണ് ഉസ്മാനെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

**English Summary:**

A 25-year-old man from Ambalathara has been arrested by Fort Police for vandalizing an Indian Bank ATM in Eanchakkal, Thiruvananthapuram. Police said the accused, reportedly intoxicated, damaged the machine after a failed cash withdrawal attempt, causing losses of ₹25,000. He was traced through CCTV footage, detained in Vallakadavu, and remanded by the court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386150/atm-vandalism-cash-withdrawal-failed)