---
title: "ബെംഗളൂരുവിൽ ജോലിക്ക് പോകുന്നതിനിടെ ബൈക്കപകടം; മലപ്പുറം സ്വദേശിയായ മലയാളി നഴ്‌സിന് ദാരുണാന്ത്യം"
english_title: "Malayali Nurse Dies in Bike Accident While Heading to Work in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386144/bengaluru-bike-accident-malayali-nurse-dies"
published_at: "2026-10-08T19:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac79df31af3b_bengaluru-bike-accident-malayali-nurse-dies.jpg"
keywords: ["BengaluruAccident", "MalayaliNurse", "BikeAccident", "KeralaNews", "WorkCommute"]
---

# ബെംഗളൂരുവിൽ ജോലിക്ക് പോകുന്നതിനിടെ ബൈക്കപകടം; മലപ്പുറം സ്വദേശിയായ മലയാളി നഴ്‌സിന് ദാരുണാന്ത്യം

> **Lead Summary:** ബെംഗളൂരു: ബെംഗളൂരുവിൽ ജോലിക്ക് പോകുന്നതിനിടെയുണ്ടായ ബൈക്കപകടത്തിൽ മലയാളി നഴ്‌സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി. ആണ് മരിച്ചത്.

## Article Content

ബെംഗളൂരു: ബെംഗളൂരുവിൽ ജോലിക്ക് പോകുന്നതിനിടെയുണ്ടായ ബൈക്കപകടത്തിൽ മലയാളി നഴ്‌സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി. ആണ് മരിച്ചത്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

താമസസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ കുടിൽഗേറ്റ് എന്ന സ്ഥലത്തുവെച്ചാണ് രഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

A Malayali nurse from Malappuram died in a bike accident in Bengaluru while traveling to work. The 26-year-old, who worked in the emergency department of a private hospital, died at the spot after the bike met with an accident near Kudil Gate early Thursday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386144/bengaluru-bike-accident-malayali-nurse-dies)