---
title: "'രണ്ടുമാസമായി മകനെ കാത്തിരിക്കുന്നു'; ശിവസൂര്യയുടെ തിരോധാനത്തിൽ പ്രതീക്ഷയോടെ കുടുംബം, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി"
english_title: "Missing for Two Months: Family Hopes Rise as Crime Branch Begins Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386137/shivasurya-disappearance-crime-branch-probe"
published_at: "2026-10-08T17:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac784adb13e9_shivasurya-disappearance-crime-branch-probe.jpg"
keywords: ["CrimeBranch", "Kannur", "MissingTeen", "Investigation", "KeralaNews"]
---

# 'രണ്ടുമാസമായി മകനെ കാത്തിരിക്കുന്നു'; ശിവസൂര്യയുടെ തിരോധാനത്തിൽ പ്രതീക്ഷയോടെ കുടുംബം, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

> **Lead Summary:** കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അച്ഛൻ ജിഗീഷിന്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മൊഴിയെടുത്തു.

## Article Content

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അച്ഛൻ ജിഗീഷിന്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മൊഴിയെടുത്തു.

അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്. 17കാരനെ കാണാതായിട്ട് ഇന്ന് രണ്ട് മാസം തികഞ്ഞു. ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്‍റെ പേരിൽ ശിവസൂര്യ വീട് വിട്ടത്.

കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു.

തുടർന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവിൽ വാരണാസിയിലും അന്വേഷണം നടത്തി. എന്നാൽ ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. ഒരിടത്തെയും സിസിടിവി ക്യാമറയിൽ 17കാരന്റെ ദൃശ്യം പതിഞ്ഞിട്ടുമില്ല.

ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാർക്കുമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ശിവസൂര്യയെ കണ്ടെത്താനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

The Crime Branch has begun a preliminary investigation into the disappearance of 17-year-old Shivasurya from Kannur’s Peringathur. Officers inspected his home and recorded statements from his father and local committee members as the family hopes the new probe will help trace him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386137/shivasurya-disappearance-crime-branch-probe)