---
title: "'സ്വർണം തിരിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ചു, സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷവുമായി മുങ്ങി'; മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മൈസൂരിൽ പിടിയിൽ"
english_title: "Former Congress Block Secretary Arrested in Mysuru in ₹70 Lakh Fraud Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386136/former-congress-secretary-arrested-fraud-case"
published_at: "2026-10-08T17:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7837ea28b7_former-congress-secretary-arrested-fraud-case.jpg"
keywords: ["FraudCase", "ThrissurPolice", "CongressLeader", "MysuruArrest", "GoldPledge"]
---

# 'സ്വർണം തിരിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ചു, സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷവുമായി മുങ്ങി'; മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മൈസൂരിൽ പിടിയിൽ

> **Lead Summary:** തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ വടക്കേക്കാട് മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുനീർ അറസ്റ്റിൽ. തൃശൂർ വടക്കേക്കാട് പൊലീസ് കർണാടകയിലെ മൈസൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

## Article Content

തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ വടക്കേക്കാട് മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുനീർ അറസ്റ്റിൽ. തൃശൂർ വടക്കേക്കാട് പൊലീസ് കർണാടകയിലെ മൈസൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിട്ടുള്ള സ്വർണം തിരിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ 70 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് വിവര പുറത്തുവന്നതോടെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുനീറിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. . പ്രതിയെ തൃശൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

Sunir, a former Congress block secretary from Vadakkenchery, was arrested in Mysuru by Thrissur Vadakkenchery police in a ₹70 lakh fraud case. He allegedly cheated a private finance firm by claiming he could recover gold pledged with another financial institution. The accused will be brought to Thrissur for further questioning and produced before court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386136/former-congress-secretary-arrested-fraud-case)