---
title: "വാഴപ്പിണ്ടി വെറുതെ കളയല്ലേ...! 'രാവിലെ ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ്'; അറിയാതെ പോകരുത് ഈ ആരോഗ്യഗുണങ്ങൾ"
english_title: "Don’t Throw Away Banana Stem: Morning Juice Benefits You Should Know"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386126/banana-stem-juice-health-benefits"
published_at: "2026-10-08T16:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac778d994eb4_banana-stem-juice-health-benefits.jpg"
keywords: ["BananaStem", "JuiceBenefits", "DiabetesCare", "DigestiveHealth", "HealthyLifestyle"]
---

# വാഴപ്പിണ്ടി വെറുതെ കളയല്ലേ...! 'രാവിലെ ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ്'; അറിയാതെ പോകരുത് ഈ ആരോഗ്യഗുണങ്ങൾ

> **Lead Summary:** വാഴപ്പഴം എല്ലാവരും പതിവായി കഴിക്കാറുള്ളതാണ്. വാഴപ്പഴത്തിന്റെ പോഷകഗുണങ്ങളെ കുറിച്ചും എല്ലാവര്‍ക്കും അറിവുണ്ടായിരിക്കും. എന്നാല്‍ വാഴപ്പഴത്തെപ്പോലെ ഏറെ ഗുണങ്ങളുള്ള ഒന്നാണ് വാഴപ്പിണ്ടി. പക്ഷേ പലരും ഇതിന്റെ ഗുണങ്ങള്‍ അറിയാതെ പോകാറുണ്ട്.

## Article Content

വാഴപ്പഴം എല്ലാവരും പതിവായി കഴിക്കാറുള്ളതാണ്. വാഴപ്പഴത്തിന്റെ പോഷകഗുണങ്ങളെ കുറിച്ചും എല്ലാവര്‍ക്കും അറിവുണ്ടായിരിക്കും. എന്നാല്‍ വാഴപ്പഴത്തെപ്പോലെ ഏറെ ഗുണങ്ങളുള്ള ഒന്നാണ് വാഴപ്പിണ്ടി. പക്ഷേ പലരും ഇതിന്റെ ഗുണങ്ങള്‍ അറിയാതെ പോകാറുണ്ട്.

പല അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത മരുന്നായാണ് വാഴപ്പിണ്ടിയെ കാണുന്നത്. പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സംരക്ഷിക്കും. വാഴപ്പിണ്ടിയുടെ ജ്യൂസ് ശരീരത്തിലെ ടോക്സിനുകള്‍ നീക്കും.

രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധ തടയാം. വാഴപ്പിണ്ടിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ്.

ധാരാളം പൊട്ടാസ്യം വാഴപ്പിണ്ടിയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയത്തിലെയും പിത്താശയത്തിലെയും കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗമാണ്.

ഏറെ നാരുകള്‍ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമമാണ്. രക്തസമ്മര്‍ദ്ദത്തിന് നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി. വൃക്കയില്‍ അടിഞ്ഞുകൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. ശരീരത്തിലെ രക്തചംക്രമണം സുഗമമാക്കാനും വാഴപ്പിണ്ടിക്ക് കഴിവുണ്ട്. ജീവകം ബി സിക്‌സ് ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറയാണ്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു.

**വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കുന്ന വിധം**

വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്ത് വേണ്ട വെള്ളവും ചേര്‍ത്ത് ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. പ്രമേഹത്തിനുള്ള നല്ലൊരു ഔഷധമായും ഈ ജ്യൂസ് ഉപയോഗിക്കുന്നു.

Banana stem juice is presented as a natural remedy with several health benefits, including helping manage blood sugar, easing acidity, and supporting digestion. The article also notes its potential role in preventing urinary infections, aiding weight loss, and improving overall wellness when consumed on an empty stomach.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386126/banana-stem-juice-health-benefits)