---
title: "'അടുത്ത മൂന്ന് മണിക്കൂർ നിർണായകം'; ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത"
english_title: "Next Three Hours Crucial: Orange Alert in Three Districts, Winds Up to 50 kmph Possible"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386116/orange-alert-three-districts-kerala-rain"
published_at: "2026-10-08T15:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac77175702d9_orange-alert-three-districts-kerala-rain.jpg"
keywords: ["OrangeAlert", "KeralaRain", "IMDAlert", "Thiruvananthapuram", "WeatherWarning"]
---

# 'അടുത്ത മൂന്ന് മണിക്കൂർ നിർണായകം'; ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. അടുത്ത മൂന്ന് മണിക്കൂറിലേക്ക് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. അടുത്ത മൂന്ന് മണിക്കൂറിലേക്ക് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒൻപത് ജില്ലകളിലും മറ്റന്നാൾ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തീരദേശ-മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഒക്ടോബർ 9: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്ഒക്ടോബർ 10: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

The India Meteorological Department has issued an orange alert for Thiruvananthapuram, Kollam and Pathanamthitta for the next three hours. Heavy rain with thunderstorms and winds reaching up to 50 kmph are possible in isolated places, while several districts are also under yellow alert over the next three days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386116/orange-alert-three-districts-kerala-rain)