---
title: "ചപ്പാത്തി ബാക്കി വന്നോ? കളയേണ്ട; വൈകുന്നേരം തയ്യാറാക്കാം രുചിയേറിയ ചപ്പാത്തി നൂഡിൽസ്"
english_title: "Leftover Chapati? Turn It Into Tasty Chapati Noodles for the Evening"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386103/leftover-chapati-noodles-evening-snack"
published_at: "2026-10-08T15:04:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac76460afe92_leftover-chapati-noodles-evening-snack.jpg"
keywords: ["ChapatiNoodles", "LeftoverFood", "EasyRecipe", "EveningSnack", "HomeCooking"]
---

# ചപ്പാത്തി ബാക്കി വന്നോ? കളയേണ്ട; വൈകുന്നേരം തയ്യാറാക്കാം രുചിയേറിയ ചപ്പാത്തി നൂഡിൽസ്

> **Lead Summary:** ** **വീട്ടിൽ ബാക്കി വരുന്ന ചപ്പാത്തി ഇനി കളയേണ്ട. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാവുന്ന രുചികരമായൊരു വിഭവമാക്കി മാറ്റാം. പച്ചക്കറികളും സോസുകളും ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചപ്പാത്തി നൂഡിൽസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. അധികം സമയം ചെലവഴിക്കാതെ തയ്യാറാക്കാമെന്നതും ഈ വിഭവത്തിന്റെ പ്രത്യേകതയാണ്.

## Article Content

** **വീട്ടിൽ ബാക്കി വരുന്ന ചപ്പാത്തി ഇനി കളയേണ്ട. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാവുന്ന രുചികരമായൊരു വിഭവമാക്കി മാറ്റാം. പച്ചക്കറികളും സോസുകളും ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചപ്പാത്തി നൂഡിൽസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. അധികം സമയം ചെലവഴിക്കാതെ തയ്യാറാക്കാമെന്നതും ഈ വിഭവത്തിന്റെ പ്രത്യേകതയാണ്.

**ആവശ്യമായ ചേരുവകൾ**

*ചപ്പാത്തി - 4 എണ്ണം*

*സവാള - 1 എണ്ണം*

*കാരറ്റ് - 1 എണ്ണം*

*ക്യാപ്‌സിക്കം - 1 എണ്ണം*

*പച്ചമുളക് - 2 എണ്ണം*

*സോയ സോസ് - 1 ടീസ്പൂൺ*

*ടൊമാറ്റോ സോസ് - 1 ടീസ്പൂൺ*

*ചില്ലി സോസ് - 1 ടീസ്പൂൺ*

*എണ്ണ - 2 ടേബിൾസ്പൂൺ*

*ഉപ്പ് - ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ചപ്പാത്തി നീളത്തിൽ നേർത്ത കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ കാരറ്റും ക്യാപ്‌സിക്കവും ചേർത്ത് ചെറുതായി വഴറ്റിയെടുക്കാം.പച്ചക്കറികൾ ചെറുതായി വെന്തുകഴിഞ്ഞാൽ സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ശേഷം മുറിച്ചുവെച്ച ചപ്പാത്തി ചേർത്ത് പച്ചക്കറികളും സോസും ചപ്പാത്തിയിൽ നന്നായി യോജിക്കുന്നതുവരെ ഇളക്കുക. കുറച്ചു നേരം കൂടി ചൂടാക്കിയ ശേഷം അടുപ്പിൽ നിന്ന് മാറ്റാം. രുചികരമായ ചപ്പാത്തി നൂഡിൽസ് തയ്യാർ.

Leftover chapatis can be transformed into a quick and tasty evening snack with vegetables and sauces. The recipe uses simple ingredients and takes little time to prepare, making it suitable for both children and adults.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386103/leftover-chapati-noodles-evening-snack)