---
title: "ഇൻസ്റ്റയിൽ ചാറ്റ് ചെയ്ത് മയക്കി, വീടിന്റെ പിൻവാതിലിലൂടെ കയറി സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ധർമ്മപുരിയിൽ അധ്യാപകൻ അറസ്റ്റിൽ"
english_title: "Teacher Arrested in Dharmapuri for Sexual Abuse of Schoolgirl After Instagram Chat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386101/instagram-chat-schoolgirl-abuse-teacher-arrested"
published_at: "2026-10-08T14:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac762c0019eb_instagram-chat-schoolgirl-abuse-teacher-arrested.jpg"
keywords: ["InstagramAbuse", "DharmapuriPolice", "SchoolSafety", "ChildProtection", "TeacherArrest"]
---

# ഇൻസ്റ്റയിൽ ചാറ്റ് ചെയ്ത് മയക്കി, വീടിന്റെ പിൻവാതിലിലൂടെ കയറി സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ധർമ്മപുരിയിൽ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: ** ധർമ്മപുരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പീഡനം. സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് പ്രതി. പെൺകുട്ടിയുടെ വിശ്വാസം നേടിയ ശേഷം വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

## Article Content

**ചെന്നൈ: ** ധർമ്മപുരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പീഡനം. സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് പ്രതി. പെൺകുട്ടിയുടെ വിശ്വാസം നേടിയ ശേഷം വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീടിന്റെ പിൻവാതിലിലൂടെ ഇയാൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും വീട്ടുകാരുടെയും പരാതിയിൽ ധർമ്മപുരി ഓൾ വുമൺ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ സമ്മതപ്രകാരമാണെന്ന വാദത്തിന് നിയമസാധുത ഇല്ലെന്നും ഇത് വ്യക്തമായ ലൈംഗികാതിക്രമമാണെന്നും പൊലീസ് വ്യക്തമാക്കി. എത്ര നാൾ പീഡനം തുടർന്നുവെന്ന് അന്വേഷിച്ചു വരികയാണ്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ സോഷ്യൽ മീഡിയയിൽ കർശന പ്രായപരിധി വേണമെന്ന് ചൈൽഡ് റൈറ്റ്സ് പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിൽ സ്ത്രീ സുരക്ഷാ വിഷയത്തിൽ രാഷ്ട്രീയ ചർച്ചയും ശക്തമായി.

A private school teacher in Dharmapuri was arrested for allegedly sexually abusing a schoolgirl after befriending her on Instagram. Police said he gained her trust and assaulted her when no one was home, with CCTV footage later exposing his escape through the back door.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386101/instagram-chat-schoolgirl-abuse-teacher-arrested)