---
title: "പൂച്ചുണ്ണിപ്പാടത്ത് ലഹരിവേട്ട; 0.780 ഗ്രാം എംഡിഎംഎയുമായി ആൽബിൻ വീണു, പിന്നാലെ മുഖ്യ കണ്ണി ജുവലും കുടുങ്ങി"
english_title: "Drug Bust in Poochunnippadam: Albin Held with MDMA, Key Link Juwel Also Nabbed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386095/poochunnippadam-drug-bust-mdma-arrest"
published_at: "2026-10-08T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac75ae39384e_poochunnippadam-drug-bust-mdma-arrest.jpg"
keywords: ["MDMA", "DrugBust", "ThrissurPolice", "OperationThoofan", "KeralaCrime"]
---

# പൂച്ചുണ്ണിപ്പാടത്ത് ലഹരിവേട്ട; 0.780 ഗ്രാം എംഡിഎംഎയുമായി ആൽബിൻ വീണു, പിന്നാലെ മുഖ്യ കണ്ണി ജുവലും കുടുങ്ങി

> **Lead Summary:** **ചേർപ്പ്: **തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായ കേസിൽ ലഹരി എത്തിച്ചു നൽകിയ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനമുക്ക് തട്ടിൽ ഉമ്പാവ് വീട്ടിൽ ജുവൽ ആണ് ചേർപ്പ് പൊലീസിന്റെ പിടിയിലായത്. നെടുപുഴയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

## Article Content

**ചേർപ്പ്: **തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായ കേസിൽ ലഹരി എത്തിച്ചു നൽകിയ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനമുക്ക് തട്ടിൽ ഉമ്പാവ് വീട്ടിൽ ജുവൽ ആണ് ചേർപ്പ് പൊലീസിന്റെ പിടിയിലായത്. നെടുപുഴയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഒക്ടോബർ 2ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ റൂറൽ ഡാൻസാഫും ചേർപ്പ് പൊലീസും നടത്തിയ പരിശോധനയിലാണ് പൂച്ചുണ്ണിപ്പാടം സ്വദേശി കല്ലൂക്കാരൻ വീട്ടിൽ ആൽബിൻ (24) 0.780 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.ആൽബിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ജുവലിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ലഹരി ശൃംഖലയിലെ മറ്റു കണ്ണികളെ കുറിച്ചും ഉറവിടത്തെ കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.ചേർപ്പ് എസ്എച്ച്ഒ അമൽ ജോയ്, എസ്ഐ ബാബു ജോർജ്, എഎസ്ഐ ഭരതനുണ്ണി, സിപിഒമാരായ അജിത്ത്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Police in Thrissur arrested Juwel, identified as the main supplier in an MDMA case, after questioning Albin, who was caught with 0.780 grams of the drug. The arrests were made as part of Operation Thoofan, and investigators are now probing the wider drug network and its sources.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386095/poochunnippadam-drug-bust-mdma-arrest)