---
title: "ഗോൾഡ് മേക്കിംഗ് ചാർജിൽ 40% വരെ ഡയമണ്ട്; മെറാൾഡ ജുവൽസിൻ്റെ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചിയിൽ ഒക്ടോബർ 10ന് എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും"
english_title: "Meralda Jewels to Open Flagship Showroom in Kochi on October 10"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386090/meralda-jewels-flagship-showroom-kochi-new"
published_at: "2026-10-08T13:55:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac754da032e3_meralda-jewels-flagship-showroom-kochi.jpg"
keywords: ["MeraldaJewels", "KochiShowroom", "MAYusuffali", "JewelryRetail", "GoldOffer"]
---

# ഗോൾഡ് മേക്കിംഗ് ചാർജിൽ 40% വരെ ഡയമണ്ട്; മെറാൾഡ ജുവൽസിൻ്റെ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചിയിൽ ഒക്ടോബർ 10ന് എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കൊച്ചി: **സവിശേഷമായ ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം എം. ജി. റോഡിൽ പ്രവർത്തനം ആരംഭിക്കുന്നു. മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപമുള്ള പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 12 ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി നിർവഹിക്കും.

## Article Content

**കൊച്ചി: **സവിശേഷമായ ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം എം. ജി. റോഡിൽ പ്രവർത്തനം ആരംഭിക്കുന്നു. മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപമുള്ള പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 12 ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി നിർവഹിക്കും.

ചിറ്റൂർ റോഡ് ഇയ്യാട്ടിൽ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന മെറാൾഡയുടെ കൊച്ചി ഷോറൂമാണ് കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയും ഡിസൈനർ ആഭരണങ്ങളുടെ അതിവിപുലമായ ശേഖരത്തോടെയും എം. ജി. റോഡിലേക്ക് മാറുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗോൾഡ് മേക്കിംഗ് ചാർജിൽ ഫ്ലാറ്റ് 40% ഉം ഡയമണ്ട് വാല്ല്യവിൽ ഫ്ലാറ്റ് 20% ഉം ഒക്ടോബർ 18 വരെ ഓഫർ ലഭിക്കും.

വിവാഹത്തിനണിയാനുള്ള സ്റ്റേറ്റ്മെന്റ് ജ്വല്ലറി, സവിശേഷമായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, മറ്റാർക്കുമില്ലാത്ത ഡിസൈനുകൾ എന്നിവ തേടുന്നവർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്ന തരത്തിലാണ് പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്.  സ്വർണത്തിന്റെ പരിശുദ്ധിക്കൊപ്പം ഡിസൈനിനും പ്രത്യേക പ്രാധാന്യം നൽകുന്ന മെറാൾഡയിൽ എക്സ്‌ക്ലൂസീവ് ഗാരൻ്റിഡ് കലക്ഷൻ , ലൈറ്റ് വെയ്റ്റ് കലക്ഷൻ , പോൾക്കി, അൺ കട്ട് ഡയമണ്ട്, ഡയമണ്ട് ജംസ്റ്റോൺ, ട്രഡീഷണൽ, ആൻ്റിക് ബ്രൈഡൽ കലക്ഷൻ തുടങ്ങി വൈവിധ്യമാർന്ന ശേഖരങ്ങളാണുള്ളത്.

എവരിഡെ കലക്ഷൻ ടീനേജർസ് മുതൽ വർക്കിംഗ് പ്രൊഫഷണൽസ് വരെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ലൈറ്റ് വെയിറ്റ്, സ്റ്റൈലിഷ് ജ്വല്ലറിയാണ് മെറാൾഡയുടെ എവരിഡെ കലക്ഷൻ സിന്റെ പ്രത്യേകത. 300 മില്ലിഗ്രാം മുതൽ തൂക്കമുള്ള നെക്ക് പീസസ് ഉൾപ്പെടെ 18, 14, 9 കാരറ്റുകളിൽ ആഭരണങ്ങൾ ലഭ്യമാണ്. ബജറ്റ് സൗഹൃദമായ 9 കാരറ്റ് ആഭരണങ്ങൾക്കും 18 കാരറ്റ് ലൈറ്റ് വെയിറ്റ് അൺ കട്ട് ഡയമണ്ട് ജ്വല്ലറിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മെറാൾഡ മാനേജ്മെന്റ് അറിയിച്ചു.

മെറാൾഡയിൽ നിന്ന് വാങ്ങിയ ഡയമണ്ട് പോൾക്കി ജ്വല്ലറികൾ പിന്നീട് എക്സ്ചേഞ്ച് ചെയ്യുമ്പോൾ 100 ശതമാനം ബിൽ വാല്യു ലഭിക്കുന്നതും ബ്രാൻഡിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. 2019-ൽ ഡിസൈനിൽ വേറിട്ടൊരു കാഴ്ചപ്പാടുമായി ആരംഭിച്ച മെറാൾഡ ജുവൽസ്, ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിലിന്റെ നേതൃത്വത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വ്യത്യസ്തമായ ഡിസൈനർ ജ്വല്ലറി ബ്രാൻഡായി വളർന്നു.കേരളം, മംഗലാപുരം, ദുബായ്,അബുദാബി എന്നിവിടങ്ങളിൽ നിലവിൽ മെറാൾഡയ്ക്ക് സാന്നിധ്യമുണ്ട്.

യൂണിറ്റ് ഡിസൈൻ, ക്രാഫ്റ്റ്മാൻഷിപ്പ്, കൺസിസ്റ്റൻസി ആൻ്റ് ട്രസ്റ്റ് എന്നീ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഇന്ത്യ, ജി സി സി, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുകയാണ് മെറാൾഡയുടെ ലക്ഷ്യം. റീട്ടെയിൽ ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനപ്പുറം, സവിശേഷമായ ഡിസൈൻ, മികച്ച ക്രാഫ്റ്റ്മാൻഷിപ്പ്, വിശ്വാസ്യത എന്നിവയിലൂടെ ശക്തമായ ഐഡന്റിറ്റിയും ശാശ്വതമായ ബ്രാൻഡ് മൂല്യവുമുള്ള ഒരു ജ്വല്ലറി ഹാസ് ആയി മെറാൾഡയെ വളർത്താനുള്ള പരിശ്രമത്തിലാണെന്ന് ടീം മെറാൾഡ അറിയിച്ചു.

Meralda Jewels will open its new flagship showroom on M.G. Road in Kochi on October 10, with Lulu Group Chairman M.A. Yusuffali inaugurating the store at noon. The brand is shifting its Kochi outlet to a larger space and will offer launch promotions, including discounts on gold making charges and diamond value.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386090/meralda-jewels-flagship-showroom-kochi-new)