---
title: "അച്ചു കുടുങ്ങി...!  ടീച്ചറെയും കൂട്ടുകാരികളെയും  ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റിൽ ഇട്ടു; പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ മോർഫിം​ഗ് പരാതി"
english_title: "Morphing Complaint at Punalur Polytechnic Over Misuse of Teachers’ and Students’ Photos"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386088/punalur-polytechnic-morphing-complaint"
published_at: "2026-10-08T13:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7511d77f96_punalur-polytechnic-morphing-complaint.jpg"
keywords: ["MorphingComplaint", "PunalurPolytechnic", "KollamNews", "StudentSuspension", "CyberAbuse"]
---

# അച്ചു കുടുങ്ങി...!  ടീച്ചറെയും കൂട്ടുകാരികളെയും  ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റിൽ ഇട്ടു; പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ മോർഫിം​ഗ് പരാതി

> **Lead Summary:** **കൊല്ലം: **കൊല്ലം പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ ഗുരുതരമായ മോർഫിംഗ് പരാതി. കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ അച്യുതിനെതിരെയാണ് സഹപാഠികൾ നേരിട്ട് പ്രിൻസിപ്പലിന് പരാതി നൽകിയത്.

## Article Content

**കൊല്ലം: **കൊല്ലം പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ ഗുരുതരമായ മോർഫിംഗ് പരാതി. കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ അച്യുതിനെതിരെയാണ് സഹപാഠികൾ നേരിട്ട് പ്രിൻസിപ്പലിന് പരാതി നൽകിയത്.

ആരോപണവിധേയനായ വിദ്യാർത്ഥി കുറ്റം സമ്മതിച്ചതായി പ്രിൻസിപ്പൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് വിദ്യാർത്ഥിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇതിനു പുറമെ കോളേജ് അധികൃതരും ഒരു വിദ്യാർത്ഥിനിയും പൊലീസിൽ  പരാതി നൽകിയിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പുനലൂർ പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

A serious morphing complaint has been reported against a student at Punalur Polytechnic in Kollam. The allegation is that photos of teachers and female students were edited and circulated on obscene websites and Telegram groups, prompting complaints to the principal and police. The student has been suspended pending inquiry, and Punalur police are investigating.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386088/punalur-polytechnic-morphing-complaint)