---
title: "'നിശ്ചയം കഴിഞ്ഞപ്പോൾ സമ്മാനപ്പെരുമഴ'; വിവാഹം ഉറപ്പിച്ച ശേഷം ഐഫോണും 7 ലക്ഷവും വാങ്ങി വധു  പിന്മാറി; വധുവിനും വീട്ടുകാർക്കുമെതിരെ കേസ്"
english_title: "Bride Withdraws After Engagement, Allegedly Keeping iPhone and ₹7 Lakh; Case Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386083/bride-withdraws-after-engagement-case-filed"
published_at: "2026-10-08T12:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac744c18d441_bride-withdraws-after-engagement-case-filed.jpg"
keywords: ["MarriageDispute", "KanhangadCase", "KeralaPolice", "EngagementIssue", "FraudComplaint"]
---

# 'നിശ്ചയം കഴിഞ്ഞപ്പോൾ സമ്മാനപ്പെരുമഴ'; വിവാഹം ഉറപ്പിച്ച ശേഷം ഐഫോണും 7 ലക്ഷവും വാങ്ങി വധു  പിന്മാറി; വധുവിനും വീട്ടുകാർക്കുമെതിരെ കേസ്

> **Lead Summary:** **കാഞ്ഞങ്ങാട്: ** വിവാഹം ഉറപ്പിച്ച ശേഷം ഐഫോണും ഏഴ് ലക്ഷത്തിലധികം രൂപയും വാങ്ങി വധു വിവാഹത്തിൽ നിന്ന് പിന്മാറിയതായി പരാതി. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. പരാതിയെ തുടർന്ന് പ്രതിശ്രുത വധുവിനും വീട്ടുകാർക്കുമെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി.

## Article Content

**കാഞ്ഞങ്ങാട്: ** വിവാഹം ഉറപ്പിച്ച ശേഷം ഐഫോണും ഏഴ് ലക്ഷത്തിലധികം രൂപയും വാങ്ങി വധു വിവാഹത്തിൽ നിന്ന് പിന്മാറിയതായി പരാതി. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. പരാതിയെ തുടർന്ന് പ്രതിശ്രുത വധുവിനും വീട്ടുകാർക്കുമെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി.

റിസാന (20), മാതാവ് ഖൈറുന്നീസ (38), സഹോദരൻ റിയാസ് (45) എന്നിവർക്കെതിരെയാണ് കേസ്. വരന്റെ മാതാവും പടന്നക്കാട് കരുവളം സ്വദേശിനിയുമായ ഇ. അലീമ നൽകിയ പരാതിയിലാണ് കേസ്. 2026 ഏപ്രിൽ 5 ന് ബേക്കൽ ഫോർട്ട് റിസോർട്ടിൽ വെച്ചായിരുന്നു റിസാനയുടെയും അലീമയുടെ മകന്റെയും വിവാഹ നിശ്ചയം. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സമ്മാനമായി ഐഫോണും 73,703 രൂപയും ഉൾപ്പെടെ 7,57,037 രൂപയുടെ പണവും സാധനങ്ങളും ചെറുക്കൻ വീട്ടുകാർ നൽകിയിരുന്നു.

പിന്നീട് വിവാഹത്തിന് താൽപര്യമില്ലെന്ന് പറഞ്ഞ് റിസാന പിന്മാറുകയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം മകനെ മനഃപൂർവം വഞ്ചിക്കാൻ വധുവിന്റെ വീട്ടുകാർ ഗൂഢാലോചന നടത്തിയെന്നും, പിന്മാറിയ ശേഷം നൽകിയ ഐഫോണും പണവും തിരികെ നൽകിയില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.പരാതിയെ തുടർന്ന് ബിഎൻഎസ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി ഷൈനിന്റെ നേതൃത്വത്തിൽ എസ്ഐ പി.എ അബ്ദുൽ ബാസിത് അന്വേഷണം നടത്തി വരികയാണ്.

A woman in Kanhangad allegedly backed out of her marriage after receiving an iPhone and cash worth over ₹7 lakh from the groom’s family. Following a complaint by the groom’s mother, Hosdurg police registered a case against the bride and her family and are investigating the matter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386083/bride-withdraws-after-engagement-case-filed)