---
title: "യാത്രയ്ക്കിടെ അപ്രതീക്ഷിത ദുരന്തം....! മകൻ ഓടിച്ച കാറിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു; പിതാവിന് ദാരുണാന്ത്യം, അമ്മയടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്"
english_title: "Rockfall Hits Son-Driven Car in Nilgiris; Father Killed, Two Seriously Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386076/nilgiris-rockfall-car-fatal-accident"
published_at: "2026-10-08T12:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac73d3db25f6_nilgiris-rockfall-car-fatal-accident.jpg"
keywords: ["NilgirisAccident", "Rockfall", "RoadSafety", "HeavyRain", "TrafficIncident"]
---

# യാത്രയ്ക്കിടെ അപ്രതീക്ഷിത ദുരന്തം....! മകൻ ഓടിച്ച കാറിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു; പിതാവിന് ദാരുണാന്ത്യം, അമ്മയടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** നീല​ഗിരി: നീല​ഗിരിയിൽ കൂറ്റൻ പാറക്കല്ല് റോ‍ഡിലേക്ക് വീണ് കാർ യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുവിനും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

## Article Content

നീല​ഗിരി: നീല​ഗിരിയിൽ കൂറ്റൻ പാറക്കല്ല് റോ‍ഡിലേക്ക് വീണ് കാർ യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുവിനും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നീല​ഗിരി മേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. കുനൂർ മേട്ടുപ്പാളയം റോഡിലാണ് ദാരുണമായ ഈ സംഭവം നടന്നിരിക്കുന്നത്. വ്യോമസേനയിലെ മുൻ ഉദ്യോ​ഗസ്ഥനായ ബി കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ച് പേരാണ് മേട്ടുപ്പാളയത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോയത്.

ഇതിനിടെയാണ് അപകടമുണ്ടായത്. കൂറ്റൻ പാറക്കല്ലുകൾ അപ്രതീക്ഷിതമായി റോ‍ഡിന്റെ ഒരു വശത്ത് നിന്ന് വീഴുകയായിരുന്നു. മുൻവശത്ത് ഇടതുനിരയിലാണ് കൃഷ്ണമൂർത്തി ഇരുന്നത്.

ഈ ഭാ​ഗത്തേക്കാണ് കല്ലുകൾ പതിച്ചത്. തൊട്ടുപിന്നിലിരുന്ന ഭാര്യ ദേവകി, ബന്ധുവായ ചിന്താമണി എന്നിവർക്കാണ് ​ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. കൃഷ്ണമൂർത്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മകനാണ് വാഹനമോടിച്ചിരുന്നത്. ഇവർക്ക് കാര്യമായ പരിക്കില്ല. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മഴ പെയ്യുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A massive rock fell onto a car travelling in the Nilgiris, killing former Air Force officer B Krishnamoorthy and seriously injuring his wife and a relative. The vehicle was being driven by his son, who escaped with minor injuries, while police have launched an investigation amid heavy rains in the region.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386076/nilgiris-rockfall-car-fatal-accident)