---
title: "പിടികൂടിയ പാമ്പുമായി വീട്ടിലെത്തി; പിന്നാലെ കടിയേറ്റു, 33കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം"
english_title: "Snake Catcher Dies After Being Bitten by Captured Snake in Chirayinkeezhu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386071/snake-catcher-dies-after-snake-bite"
published_at: "2026-10-08T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac73a32cd1cf_snake-catcher-dies-after-snake-bite.jpg"
keywords: ["SnakeBite", "SnakeCatcher", "Thiruvananthapuram", "KeralaNews"]
---

# പിടികൂടിയ പാമ്പുമായി വീട്ടിലെത്തി; പിന്നാലെ കടിയേറ്റു, 33കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കല്‍ വലിയ ഏലായില്‍ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന സന്ദീപ് ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കല്‍ വലിയ ഏലായില്‍ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന സന്ദീപ് ആണ് മരിച്ചത്.

വീട്ടില്‍ വച്ചാണു പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. ഇന്നലെ രാത്രി ഈ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണു വിവരം.

ഉടന്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. ഭാര്യ: രജനി.

A 33-year-old snake catcher from Chirayinkeezhu died after being bitten by a snake he had brought home after capturing it. He was taken to Chirayinkeezhu Taluk Hospital, but died early Thursday morning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386071/snake-catcher-dies-after-snake-bite)