---
title: "കറുപ്പിന്റെ മാസ്മരികതയിൽ പാർവതി തിരുവോത്ത്; ലുക്ക് കണ്ട് ഞെട്ടി ആരാധകർ!"
english_title: "Parvathy Thiruvothu’s Gothic Black Look Goes Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386053/parvathy-thiruvothu-gothic-black-look-viral"
published_at: "2026-10-08T11:11:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac72e3a0e5a8_parvathy-thiruvothu-gothic-black-look-viral.jpg"
keywords: ["ParvathyThiruvothu", "GothicFashion", "BlackOutfit", "FashionEvent", "CelebrityStyle"]
---

# കറുപ്പിന്റെ മാസ്മരികതയിൽ പാർവതി തിരുവോത്ത്; ലുക്ക് കണ്ട് ഞെട്ടി ആരാധകർ!

> **Lead Summary:** ** **കറുപ്പിന്റെ മാസ്മരികതയിൽ വേറിട്ട ഫാഷൻ ലുക്കിൽ പാർവതി തിരുവോത്ത്. മുംബൈയിൽ ഡേർട്ടി മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ ഗോഥിക് ശൈലിയിലുള്ള വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പതിവ് ഫാഷൻ സങ്കൽപങ്ങളിൽ നിന്ന് വ്യത്യസ്തമായ ഈ ലുക്ക് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

## Article Content

** **കറുപ്പിന്റെ മാസ്മരികതയിൽ വേറിട്ട ഫാഷൻ ലുക്കിൽ പാർവതി തിരുവോത്ത്. മുംബൈയിൽ ഡേർട്ടി മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ ഗോഥിക് ശൈലിയിലുള്ള വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പതിവ് ഫാഷൻ സങ്കൽപങ്ങളിൽ നിന്ന് വ്യത്യസ്തമായ ഈ ലുക്ക് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

കറുപ്പ് നിറത്തിലുള്ള മിനി ഡ്രെസിനൊപ്പം നെറ്റ് ഫാബ്രിക്കിൽ ഒരുക്കിയ ലൂസ് ടോപ്പും വ്യത്യസ്തമായ ആക്സസറീസുമാണ് പാർവതി തിരഞ്ഞെടുത്തത്. ലുക്കിലെ ഏറ്റവും ശ്രദ്ധേയമായത് മുഖം ഭാഗികമായി മറയ്ക്കുന്ന ലേസ് വെയിൽ ആയിരുന്നു. കറുപ്പിനൊപ്പം ലേസ് ഡീറ്റെയിലിങ് കൂടി ചേർന്നതോടെ ഗോഥിക് ലുക്കിന് കൂടുതൽ ആകർഷണീയത ലഭിച്ചു.

ചിത്രങ്ങൾ പുറത്തുവന്നതോടെ ഫാഷൻ പ്രേമികൾക്കിടയിൽ വലിയ ചർച്ചയാണ് ഉണ്ടായത്. സ്ഥിരം ഗ്ലാമറസ് ലുക്കുകളിൽ നിന്ന് മാറി കൂടുതൽ പരീക്ഷണാത്മകമായ ശൈലി തിരഞ്ഞെടുത്തതാണ് ഇത്തവണത്തെ പ്രത്യേകത.സിനിമാ താരങ്ങളും ഫാഷൻ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ പാർവതിയുടെ ഗോഥിക് ലുക്ക് ഏറെ ശ്രദ്ധ നേടി.

Parvathy Thiruvothu turned heads at a Mumbai event hosted by Dirty Magazine by appearing in a striking gothic-inspired black outfit. Her experimental look, featuring a mini dress, net-fabric top and lace veil, quickly drew attention on social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386053/parvathy-thiruvothu-gothic-black-look-viral)