---
title: "കുട കരുതിക്കോളൂ...! മഴ കനക്കും; സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച്  ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Heavy Rain Likely in Kerala in Coming Hours; Yellow Alert in 5 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386037/kerala-heavy-rain-yellow-alert-five-districts-new"
published_at: "2026-10-08T10:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac71ecbe39f4_kerala-heavy-rain-yellow-alert-five-districts.jpg"
keywords: ["KeralaWeather", "HeavyRain", "YellowAlert", "IMDAlert", "MonsoonUpdate"]
---

# കുട കരുതിക്കോളൂ...! മഴ കനക്കും; സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച്  ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ 5 ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ 5 ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയുമാണ് കേരളത്തിൽ മഴ സജീവമാക്കുന്നത്. മഴയ്‌ക്കൊപ്പം തീരമേഖലയിലും ജാഗ്രത വേണം. സംസ്ഥാനത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പുലർത്തണം.രാവിലെ മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മലപ്പുറത്ത് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

The India Meteorological Department has warned of heavy rain in Kerala over the next few hours, with yellow alerts issued for five districts. Strong showers with thunder and wind gusts up to 40 kmph are also likely in isolated places, while coastal areas remain under caution due to rough sea conditions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386037/kerala-heavy-rain-yellow-alert-five-districts-new)