---
title: "വടകര അധ്യാപികമാരുടെ എംഡിഎംഎ കേസ്; ലൊക്കേഷൻ കൈമാറിയ കൂത്താളി സ്വദേശി അറസ്റ്റിൽ, പോലീസിനെ ആക്രമിച്ച കേസിലും പ്രതി"
english_title: "Vadakara MDMA Case: Koothali Native Arrested for Sharing Locations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386019/vadakara-mdma-case-koothali-native-arrested"
published_at: "2026-10-08T09:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac710ff3d4f4_vadakara-mdma-case-koothali-native-arrested.jpg"
keywords: ["VadakaraCase", "MDMAProbe", "KeralaPolice", "DrugNetwork", "Koothali"]
---

# വടകര അധ്യാപികമാരുടെ എംഡിഎംഎ കേസ്; ലൊക്കേഷൻ കൈമാറിയ കൂത്താളി സ്വദേശി അറസ്റ്റിൽ, പോലീസിനെ ആക്രമിച്ച കേസിലും പ്രതി

> **Lead Summary:** **കോഴിക്കോട് : ** അധ്യാപികമാർ ഉൾപ്പെടെ പ്രതികളായ വടകര എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ആറാം പ്രതി കൂത്താളി സ്വദേശി അനസിനെ പോലീസ് പ്രതിചേർത്തു. നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന അനസിന്റെ അറസ്റ്റ് പോലീസ് ജയിലിലെത്തിയാണ് രേഖപ്പെടുത്തിയത്.

## Article Content

**കോഴിക്കോട് : ** അധ്യാപികമാർ ഉൾപ്പെടെ പ്രതികളായ വടകര എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ആറാം പ്രതി കൂത്താളി സ്വദേശി അനസിനെ പോലീസ് പ്രതിചേർത്തു. നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന അനസിന്റെ അറസ്റ്റ് പോലീസ് ജയിലിലെത്തിയാണ് രേഖപ്പെടുത്തിയത്.

ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ അനസിന്റെ നേരിട്ടുള്ള പങ്കാളിത്തം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ആവശ്യമുള്ളവർക്ക് ലൊക്കേഷൻ അയച്ചു നൽകിയിരുന്നത് അനസായിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ അധ്യാപികമാർക്ക് പുറമെ കൂടുതൽ സ്ത്രീകളെ ലഹരിവലയിലാക്കി എംഡിഎംഎ ഇടപാടുകളിലെ കണ്ണികളാക്കിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അനസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് കേസിലെ നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചു.

അതേസമയം, എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ അനസിനെ കസ്റ്റഡിയിലെടുക്കാൻ പേരാമ്പ്ര പോലീസും ഡാൻസാഫ് (DANSAF) സ്ക്വാഡ് അംഗങ്ങളും ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം അനസും സഹോദരൻ ആസിഫും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് അനസ് ജയിലിലായത്. തുടർന്നാണ് വടകര കേസിൽ ഇയാളുടെ പങ്കാളിത്തം ഉറപ്പിച്ച് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

**English Summary:**

In the Vadakara MDMA case involving school teachers, police have named Anas, a native of Koothali, as the sixth accused and recorded his arrest while he was in Koyilandy Sub Jail. Investigators say he handled financial transactions, shared locations with buyers, and may have helped lure more women into the network. Anas was earlier jailed in a separate case for allegedly attacking Perambra police and DANSAF officers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386019/vadakara-mdma-case-koothali-native-arrested)