---
title: "ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ  ദുരന്തം; അങ്കമാലിയിൽ ബൈക്ക് മറിഞ്ഞ് തൃശൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം"
english_title: "Thrissur Youth Dies in Bike Crash While Returning Home After Work"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386016/thrissur-youth-dies-bike-crash-angamaly"
published_at: "2026-10-08T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac70d30a3d9e_thrissur-youth-dies-bike-crash-angamaly.jpg"
keywords: ["BikeAccident", "RoadSafety", "Thrissur", "Angamaly", "KeralaNews"]
---

# ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ  ദുരന്തം; അങ്കമാലിയിൽ ബൈക്ക് മറിഞ്ഞ് തൃശൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: ** ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശീയപാതയിൽ കരിയാട് കവലയിലുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയായ യദുകൃഷ്ണൻ ആണ് മരിച്ചത്. അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

## Article Content

**കൊച്ചി: ** ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശീയപാതയിൽ കരിയാട് കവലയിലുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയായ യദുകൃഷ്ണൻ ആണ് മരിച്ചത്. അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

അത്താണി കോട്ടായിയിലെ ഭാരത് ബെൻസ് ജീവനക്കാരനായ യദുകൃഷ്ണൻ, ജോലി കഴിഞ്ഞ് തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ കരിയാടിന് സമീപത്തുവെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ ബൈക്കിൽ നിന്നും യദുകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യദുകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് നടക്കും. പിതാവ്: വത്സൻ. മാതാവ്: സുനിത. സഹോദരൻ: ഹരികൃഷ്ണൻ.

A 23-year-old man from Thrissur, Yadukrishnan, died after his bike skidded and overturned near Kariyad on the national highway in Angamaly. He was returning home from work when the accident occurred, and police have initiated further procedures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386016/thrissur-youth-dies-bike-crash-angamaly)