---
title: "കാശിയിലേക്ക് പോയ 17കാരൻ എവിടെ? കണ്ണൂർ പെരിങ്ങത്തൂരിലെ ശിവസൂര്യയെ കാണാതായിട്ട് രണ്ടുമാസം; അന്വേഷണം ക്രൈംബ്രാഞ്ചിന്"
english_title: "Where Is the 17-Year-Old Who Left for Kashi? Two Months On, No Trace of Shivasurya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386011/kannur-teen-missing-kashi-two-months"
published_at: "2026-10-08T08:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4a04116c43_shivasurya-missing-45-days-action-committee-kariyad-chokli.jpg"
keywords: ["MissingTeen", "KannurNews", "CrimeBranch", "Kashi", "Shivasurya"]
---

# കാശിയിലേക്ക് പോയ 17കാരൻ എവിടെ? കണ്ണൂർ പെരിങ്ങത്തൂരിലെ ശിവസൂര്യയെ കാണാതായിട്ട് രണ്ടുമാസം; അന്വേഷണം ക്രൈംബ്രാഞ്ചിന്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ടു മാസം തികയുന്നു. കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിനും ആക്ഷൻ കമ്മിറ്റിക്കും ഉറപ്പ് നൽകിയതോടെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കുട്ടി തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.

## Article Content

**കണ്ണൂർ: **കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ടു മാസം തികയുന്നു. കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിനും ആക്ഷൻ കമ്മിറ്റിക്കും ഉറപ്പ് നൽകിയതോടെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കുട്ടി തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.

> കഴിഞ്ഞ ഓഗസ്റ്റ് 8-നാണ് ശിവസൂര്യയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വെച്ചതിലുള്ള പിണക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. "കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയും" എന്നും എഴുതിവെച്ച കത്തു കണ്ടാണ് വീട്ടുകാർ ചൊക്ലി പോലീസിൽ പരാതി നൽകിയത്.

ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പോലീസും പിന്നീട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും കേരളത്തിലുടനീളം വ്യാപക പരിശോധന നടത്തിയിരുന്നു. തുടർന്ന് അന്വേഷണം ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കും വാരണാസി (കാശി)യിലേക്കും വ്യാപിപ്പിച്ചെങ്കിലും ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായില്ല. കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നത്, റയിൽവേ സ്റ്റേഷനുകളിലെയും നഗരങ്ങളിലെയും ഒരൊറ്റ സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല എന്നതുതന്നെയാണ്.

കുട്ടിക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോ എന്ന് പോലീസും വീട്ടുകാരും സംശയിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിന്റെ വിദഗ്ധ അന്വേഷണത്തിലൂടെ മാത്രമേ കാണാതായ ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കൂ എന്ന നിലപാടിലാണ് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും.

**English Summary:**

Two months after 17-year-old Shivasurya from Peringathur, Kannur, went missing, his family is still awaiting answers. The case, which began after he left a note saying he was heading to Kashi, is set to be handed over to the Crime Branch as searches across multiple cities have yielded no clues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386011/kannur-teen-missing-kashi-two-months)