---
title: "ആശുപത്രിയിലും കള്ളനോ ....! എറണാകുളം മെഡിക്കൽ കോളജിൽ മോഷണം; അമ്മ ടോയ്‌ലെറ്റിൽ പോയ നേരത്ത് പിഞ്ചുകുഞ്ഞിന്റെ ആഭരണങ്ങൾ കവർന്നു"
english_title: "Infant’s Gold Ornaments Stolen at Ernakulam Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386010/infant-gold-ornaments-stolen-ernakulam-medical-college"
published_at: "2026-10-08T08:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac70707d4567_infant-gold-ornaments-stolen-ernakulam-medical-college.jpg"
keywords: ["Ernakulam", "MedicalCollege", "TheftCase", "CCTVFootage", "KeralaPolice"]
---

# ആശുപത്രിയിലും കള്ളനോ ....! എറണാകുളം മെഡിക്കൽ കോളജിൽ മോഷണം; അമ്മ ടോയ്‌ലെറ്റിൽ പോയ നേരത്ത് പിഞ്ചുകുഞ്ഞിന്റെ ആഭരണങ്ങൾ കവർന്നു

> **Lead Summary:** **കളമശ്ശേരി: **എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ഒന്നര പവനോളം വരുന്ന മാലയും പാദസരവുമാണ് നഷ്ടപ്പെട്ടത്. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.

## Article Content

**കളമശ്ശേരി: **എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ഒന്നര പവനോളം വരുന്ന മാലയും പാദസരവുമാണ് നഷ്ടപ്പെട്ടത്. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.

ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും 4.30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. പുലർച്ചെ രണ്ട് മണിയോടെ നഴ്സ് എത്തി കുഞ്ഞിന് നെബുലൈസേഷൻ നൽകിയിരുന്നു. തുടർന്ന് 4.30ന് കുഞ്ഞിന്റെ മാതാവ് ഉണർന്ന് ശുചിമുറിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിന്റെ മാലയും പാദസരവും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.

സംഭവം നടക്കുമ്പോൾ വാർഡിന് പുറത്ത് സെക്യൂരിറ്റി ജീവനക്കാരനും ഇടനാഴികളിൽ സിസിടിവി ക്യാമറകളും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ മോഷണവുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പോലീസിന്റെ നിർദേശപ്രകാരം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് അറിയിച്ചു. കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

Gold ornaments belonging to an infant undergoing treatment were stolen from Ernakulam Government Medical College in Kalamassery. Police have registered a case and are reviewing CCTV footage as part of the investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386010/infant-gold-ornaments-stolen-ernakulam-medical-college)