---
title: "ആത്മഹത്യയോ...? കാക്കനാട്ടെ സ്വകാര്യ സർവകലാശാല വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ"
english_title: "Private University Student Found Dead in Hostel Room in Kakkanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386009/kakkanad-student-found-dead-hostel-room"
published_at: "2026-10-08T08:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac70081a7192_kakkanad-student-found-dead-hostel-room.jpg"
keywords: ["KochiNews", "Kakkanad", "StudentDeath", "HostelIncident", "PoliceInvestigation"]
---

# ആത്മഹത്യയോ...? കാക്കനാട്ടെ സ്വകാര്യ സർവകലാശാല വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

> **Lead Summary:** **കൊച്ചി: **കാക്കനാട്ടെ സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ സ്വദേശിയും പുത്തംകോടൻ പി.കെ. അബൂബക്കർ സിദ്ദിഖിന്റെ മകനുമായ അബ്ദുല്ല ദിൽഷാൻ ആണ് മരണപ്പെട്ടത്.

## Article Content

**കൊച്ചി: **കാക്കനാട്ടെ സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ സ്വദേശിയും പുത്തംകോടൻ പി.കെ. അബൂബക്കർ സിദ്ദിഖിന്റെ മകനുമായ അബ്ദുല്ല ദിൽഷാൻ ആണ് മരണപ്പെട്ടത്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ദിൽഷാനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

വിദ്യാർത്ഥിയുടെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് തൃക്കാക്കര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്നറിയാൻ ദിൽഷാന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പോലീസ് ശാസ്ത്രീയമായി പരിശോധിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളിൽ നിന്നും ഹോസ്റ്റൽ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)***

**English Summary:**

An 18-year-old second-year undergraduate student was found dead in a private hostel room at Edachira near Kakkanad, Kochi. Police have launched an investigation into the circumstances surrounding the death and are examining the student’s mobile phone for clues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386009/kakkanad-student-found-dead-hostel-room)