---
title: "ആരാധകർക്ക് സന്തോഷവാർത്ത....; ഐഎസ്എൽ പോരാട്ടങ്ങൾ ഇനി യൂട്യൂബിലും സോണി ലിവിലും സൗജന്യമായി കാണാം"
english_title: "ISL matches to stream free on YouTube and SonyLIV"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386005/isl-matches-stream-free-youtube-sonyliv"
published_at: "2026-10-08T07:17:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6f6391bb66_isl-matches-stream-free-youtube-sonyliv.jpg"
keywords: ["IndianSuperLeague", "FootballStreaming", "SonyLIV", "YouTube", "KeralaBlasters"]
---

# ആരാധകർക്ക് സന്തോഷവാർത്ത....; ഐഎസ്എൽ പോരാട്ടങ്ങൾ ഇനി യൂട്യൂബിലും സോണി ലിവിലും സൗജന്യമായി കാണാം

> **Lead Summary:** **ന്യൂഡൽഹി: **ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി ഐഎസ്എൽ അധികൃതർ. ഒക്ടോബർ 10 മുതൽ ആരംഭിക്കുന്ന ഐഎസ്എൽ 2026-27 സീസണിലെ ആവേശപ്പോരാട്ടങ്ങൾ ആരാധകർക്ക് യൂട്യൂബിലൂടെയും സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും പൂർണ്ണമായും സൗജന്യമായി തത്സമയം കാണാം. എക്സ്ക്ലൂസീവ് സബ്‌സ്‌ക്രിപ്ഷനുകളോ അധിക ചാർജുകളോ ഇല്ലാതെ മുഴുവൻ മത്സരങ്ങളും ആരാധകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്എൽ അധികൃതർ ഇത്തരമൊരു നിർണായക മാറ്റത്തിന് തുടക്കമിട്ടത്.

## Article Content

**ന്യൂഡൽഹി: **ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി ഐഎസ്എൽ അധികൃതർ. ഒക്ടോബർ 10 മുതൽ ആരംഭിക്കുന്ന ഐഎസ്എൽ 2026-27 സീസണിലെ ആവേശപ്പോരാട്ടങ്ങൾ ആരാധകർക്ക് യൂട്യൂബിലൂടെയും സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും പൂർണ്ണമായും സൗജന്യമായി തത്സമയം കാണാം. എക്സ്ക്ലൂസീവ് സബ്‌സ്‌ക്രിപ്ഷനുകളോ അധിക ചാർജുകളോ ഇല്ലാതെ മുഴുവൻ മത്സരങ്ങളും ആരാധകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്എൽ അധികൃതർ ഇത്തരമൊരു നിർണായക മാറ്റത്തിന് തുടക്കമിട്ടത്.

രാജ്യത്തുടനീളവും അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ ഫുട്‌ബോളിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂട്യൂബുമായി സഹകരിച്ചുള്ള ഈ ഡിജിറ്റൽ സംപ്രേക്ഷണം. പഴയപടിയുള്ള 'ഹോം ആൻഡ് എവേ' ഫോർമാറ്റിലേക്ക് ലീഗ് പൂർണ്ണമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സീസണിനുണ്ട്. ആകെ 163 മത്സരങ്ങളാണ് സീസണിൽ ക്രമീകരിച്ചിരിക്കുന്നത്.

ഇതിൽ ജനുവരി 17 വരെയുള്ള ആദ്യ ഘട്ടത്തിൽ 78 മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി ഉൾപ്പെടെ രാജ്യത്തെ പ്രമുഖരായ 13 മുൻനിര ടീമുകളാണ് ഇത്തവണ കിരീടപ്പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്. കൂടുതൽ ആരാധകരിലേക്ക് ഫുട്ബോൾ എത്തിക്കാൻ വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ തയ്യാറാക്കിയിരിക്കുന്നത്.

**English Summary:**

The Indian Super League has announced that all 163 matches of the 2026-27 season will be streamed live for free on YouTube and SonyLIV. The tournament begins on October 10 with 13 teams in a traditional home-and-away format, and the first phase includes 78 matches until January 17.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386005/isl-matches-stream-free-youtube-sonyliv)