---
title: "ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ദില്ലിയിൽ പോരാട്ടം കടുപ്പിച്ച് ഇന്ത്യ സഖ്യം; കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും"
english_title: "INDIA Bloc Intensifies Delhi Protest Seeking Gyanesh Kumar’s Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386004/india-bloc-delhi-protest-gyanesh-kumar-resignation"
published_at: "2026-10-08T07:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6f5944fb4d_india-bloc-delhi-protest-gyanesh-kumar-resignation.jpg"
keywords: ["IndiaBloc", "GyaneshKumar", "CongressProtest", "DelhiPolitics", "ElectionCommission"]
---

# ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ദില്ലിയിൽ പോരാട്ടം കടുപ്പിച്ച് ഇന്ത്യ സഖ്യം; കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും

> **Lead Summary:** ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി ഇന്ത്യ സഖ്യം. ദില്ലിയിൽ ഇന്നും പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ ചേരുന്ന നേതാക്കളുടെ അവലോകന യോഗത്തിന് ശേഷമായിരിക്കും സമരത്തിന്റെ തുടർനടപടികളും രീതികളും ഔദ്യോഗികമായി പ്രഖ്യാപിക്കുക.

## Article Content

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി ഇന്ത്യ സഖ്യം. ദില്ലിയിൽ ഇന്നും പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ ചേരുന്ന നേതാക്കളുടെ അവലോകന യോഗത്തിന് ശേഷമായിരിക്കും സമരത്തിന്റെ തുടർനടപടികളും രീതികളും ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഇന്നലത്തെ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിന്ന സമാജ്‌വാദി പാർട്ടിയും ഇന്ന് സഖ്യത്തിന്റെ സമരരംഗത്തേക്ക് ഇറങ്ങും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് നേരെ ഇന്നലെയുണ്ടായ ദില്ലി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-ബ്ലോക്ക് തലങ്ങളിൽ പാർട്ടി ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തും.

ഡൽഹിയിലെ സിഇഒ ഓഫീസിന് മുന്നിൽ നടന്ന മാർച്ചിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് വഴിവെച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ഇന്നും ശക്തമായ പ്രതിഷേധങ്ങൾക്കും റോഡ് ഉപരോധങ്ങൾക്കും സാധ്യതയുണ്ട്. കോൺഗ്രസിന്റെയും വിവിധ പോഷക-യുവജന സംഘടനകളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് സമരങ്ങൾ സംഘടിപ്പിക്കുന്നത്.

**English Summary:**

The INDIA bloc has intensified its protests in New Delhi, demanding the resignation of Chief Election Commissioner Gyanesh Kumar. Congress is observing a Black Day today after police action against Rahul Gandhi, Priyanka Gandhi and other leaders, while the Samajwadi Party is set to join the demonstrations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386004/india-bloc-delhi-protest-gyanesh-kumar-resignation)