മൂ​ന്നാ​ർ-​ദേ​വി​കു​ളം ഗ്യാ​പ് റോ​ഡി​ൽ മ​ല​യി​ടി​ഞ്ഞു ; താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധിച്ചു

മൂ​ന്നാ​ർ-​ദേ​വി​കു​ളം ഗ്യാ​പ് റോ​ഡി​ൽ മ​ല​യി​ടി​ഞ്ഞു ; താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധിച്ചു
Sep 28, 2021 03:53 PM | By Vyshnavy Rajan

ഇടുക്കി : കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ മൂ​ന്നാ​ർ-​ദേ​വി​കു​ളം ഗ്യാ​പ് റോ​ഡി​ൽ മ​ല​യി​ടി​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓടെ തു​ട​ങ്ങി​യ മ​ല​യി​ടി​ച്ചി​ൽ ചെ​റി​യ​തോ​തി​ൽ തു​ട​രു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച്​ ദേ​വി​കു​ളം സ​ബ് ക​ല​ക്​​ട​ർ രാ​ഹു​ൽ കൃ​ഷ്​​ണ ഉ​ത്ത​ര​വി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ബൈ​സ​ൻ​വാ​ലി റോ​ഡിന്‍റെ 100 മീ​റ്റ​ർ മാ​റി രാ​ത്രി വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത​യി​ലും താ​ഴെ പ​റ​മ്പി​ലു​മാ​യി പാ​റ​യും മ​ണ്ണും കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഗ്യാ​പ് റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ പ​തി​വാ​യ ഭാ​ഗ​ത്തു​ത​ന്നെ​യാ​ണ് വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ​ത്. 2020 സെ​പ്​​റ്റം​ബ​ർ 24ന്​ ​ഇ​തി​നു​സ​മീ​പം മ​ല​യി​ടി​ഞ്ഞി​രു​ന്നു. ഗ്യാ​പ് റോ​ഡി​ന്​ മു​ക​ൾ​ഭാ​ഗ​ത്ത് നി​ര​വ​ധി നീ​ർ​ച്ചാ​ലു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.തി​ങ്ക​ളാ​ഴ്​​ച പ​ക​ലും നേ​രി​യ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ഇ​ത് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്. റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ഞ്ഞ​തോ​ടെ മൂ​ന്നാ​റി​ൽ​നി​ന്ന്​ പൂ​പ്പാ​റ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. തേ​നി, തേ​ക്ക​ടി യാ​ത്ര​ക്കാ​ർ ആ​ന​ച്ചാ​ൽ, രാ​ജാ​ക്കാ​ട് വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്ന സ്ഥ​ലം റ​വ​ന്യൂ​സം​ഘം സ​ന്ദ​ർ​ശി​ച്ചു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ മ​ണ്ണു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും.

Munnar- Devi Kulam hit the road in Gap Road; Traffic was light at this time of night

Next TV

Related Stories
#KRadhakrishnan | ശബരിമല തീര്‍ഥാടനം പ്രതിസന്ധിയിലെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതം, പോലീസിന് വീഴ്ചയില്ല- മന്ത്രി

Dec 11, 2023 11:06 AM

#KRadhakrishnan | ശബരിമല തീര്‍ഥാടനം പ്രതിസന്ധിയിലെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതം, പോലീസിന് വീഴ്ചയില്ല- മന്ത്രി

ആ പ്രയാസം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. നീണ്ട ക്യൂ നിൽക്കുമ്പോൾ ഭക്തർക്ക്...

Read More >>
Top Stories