---
title: "ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തി; പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു"
english_title: "College Student Dies After Collapsing During Hospital Checkup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385993/college-student-dies-during-checkup"
published_at: "2026-10-07T22:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac67d7c05280_college-student-dies-during-checkup.jpg"
keywords: ["CollegeStudent", "HospitalDeath", "BreathingDifficulty", "KasaragodNews", "KeralaNews"]
---

# ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തി; പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു

> **Lead Summary:** ശ്രീകണ്ഠപുരം: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഡോൺ ബോസ്കോ കോളേജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനിയും കാസർഗോഡ് ഹൊസങ്കടി പുളിക്കാംപുറത്ത് സ്വദേശിനിയുമായ അലീന റോയ് ആണ് മരിച്ചത്.

## Article Content

ശ്രീകണ്ഠപുരം: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഡോൺ ബോസ്കോ കോളേജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനിയും കാസർഗോഡ് ഹൊസങ്കടി പുളിക്കാംപുറത്ത് സ്വദേശിനിയുമായ അലീന റോയ് ആണ് മരിച്ചത്.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് അലീനയെ ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചത്. പരിശോധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

അലീനയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സഹപാഠികളെയും പരിചയക്കാരെയും ദുഃഖത്തിലാഴ്ത്തി. പുളിക്കാംപുറത്ത് റോയ്–റാണി ദമ്പതികളുടെ മകളാണ് അലീന. റോമിൻ, അമരിയ എന്നിവർ സഹോദരങ്ങളാണ്.

A 20-year-old college student from Kasaragod died after collapsing during a hospital checkup for breathing difficulty. She was later shifted to a private hospital in Kannur, where she died while under treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385993/college-student-dies-during-checkup)