---
title: "പറമ്പിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം, ശരീരത്തിൽ മര്‍ദ്ദനമേറ്റ പാടുകൾ; യുവാവിൻ്റെ മരണത്തിൽ അന്വേഷണം"
english_title: "Body Found Face Down in Field: Probe Launched into Youth’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385988/body-found-face-down-field-probe-new"
published_at: "2026-10-07T21:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac66f4e36acb_body-found-face-down-field-probe.jpg"
keywords: ["ThrissurNews", "PoliceInvestigation", "AbdulSalam", "CrimeProbe", "KeralaNews"]
---

# പറമ്പിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം, ശരീരത്തിൽ മര്‍ദ്ദനമേറ്റ പാടുകൾ; യുവാവിൻ്റെ മരണത്തിൽ അന്വേഷണം

> **Lead Summary:** തൃശൂര്‍: വാടാനപ്പള്ളി ബീച്ചില്‍ അയല്‍വാസിയുടെ വീടിനടുത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം. വാടാനപ്പള്ളി ബീച്ച് ഫസല്‍ നഗര്‍ പടിഞ്ഞാറ് ഷംസുല്‍ ഹുദാ മദ്രസയ്ക്കടുത്ത് രായംമരക്കാര്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ അബ്ദുള്‍ സലാം ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

## Article Content

തൃശൂര്‍: വാടാനപ്പള്ളി ബീച്ചില്‍ അയല്‍വാസിയുടെ വീടിനടുത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം. വാടാനപ്പള്ളി ബീച്ച് ഫസല്‍ നഗര്‍ പടിഞ്ഞാറ് ഷംസുല്‍ ഹുദാ മദ്രസയ്ക്കടുത്ത് രായംമരക്കാര്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ അബ്ദുള്‍ സലാം ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്നുപേരെ ചോദ്യം ചെയ്തുവരുന്നു. ബുധനാഴ്ച രാവിലെ പരിസരത്തെ പറമ്പിലാണ് ട്രൗസര്‍ മാത്രം ധരിച്ച് കമഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മല്‍പ്പിടുത്തം നടന്നതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകള്‍ ശരീരത്തില്‍ വ്യാപകമായുണ്ട്. വലതുകണ്ണില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒലിച്ച് കട്ടപിടിച്ച നിലയിലായിരുന്നു. ജനനേന്ദ്രിയം തകര്‍ന്നതായും കാണുന്നുണ്ട്.

സമീപത്തെ ഭാഗികമായി തകര്‍ന്ന വീട്ടില്‍ നിന്ന് മരിച്ചയാളുടെ മുണ്ടും തുണിയില്‍ കെട്ടിയ നിലയില്‍ കല്ലും പൊലീസ് കണ്ടെടുത്തു. സ്ഥലത്തെത്തിയ പൊലീസ് നായ അയല്‍വാസിയുടെ വീട്ടിലേയ്ക്കും തുടര്‍ന്ന് കുറച്ചകലെയുള്ള പാലം വരെയും പോയി നിന്നു.

ലഹരിസംഘത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് അബ്ദുള്‍ സലാമിന്റെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. കടപ്പുറത്ത് ഇവര്‍ സംഘം ചേരാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

ഇവരുടെ ശല്യം സഹിക്കാനാകാതെ കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഒരാള്‍ പൊലീസിനെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. മരിച്ച അബ്ദുള്‍ സലാം ഭാര്യയോടൊപ്പം പാലക്കാട് വാളയാറിലാണ് താമസം. എന്നാല്‍ ചില ദിവസങ്ങളില്‍ നാട്ടില്‍ വരികയും സംഘം ചേരാറുമാണ് പതിവ്.

കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ആര്‍ രതീഷ്‌ കുമാര്‍, വലപ്പാട് സിഐ പത്മരാജന്‍, വാടാനപ്പള്ളി എസ്എച്ച്ഒ ഉമേഷ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. വിരലടയാള വിദഗ്ദരും പരിശോധനക്കെത്തിയിരുന്നു. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Police have launched an investigation after the body of Abdul Salam, 40, was found face down in a field near Wadakkanchery Beach in Thrissur. Signs of assault were found on the body, and officers are questioning three people as they probe a possible clash involving a local drug group.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385988/body-found-face-down-field-probe-new)