---
title: "ആദിവാസി തൊഴിലാളി മരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ"
english_title: "Adivasi Worker Found Dead; Woman Living With Him Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385982/adivasi-worker-found-dead-woman-arrested"
published_at: "2026-10-07T20:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac660a506025_adivasi-worker-found-dead-woman-arrested.jpg"
keywords: ["AdivasiWorker", "KeralaCrime", "MurderCase", "PoliceArrest", "Palakkad"]
---

# ആദിവാസി തൊഴിലാളി മരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ

> **Lead Summary:** പാലക്കാട്: മംഗലം ഡാം കടപ്പാറ പോത്തൻതോട്ടിലെ വീട്ടിനുള്ളിൽ ആദിവാസി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ. കടപ്പാറ കുഞ്ചിയാർപതി സ്വദേശി രാമസ്വാമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം.

## Article Content

പാലക്കാട്: മംഗലം ഡാം കടപ്പാറ പോത്തൻതോട്ടിലെ വീട്ടിനുള്ളിൽ ആദിവാസി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ. കടപ്പാറ കുഞ്ചിയാർപതി സ്വദേശി രാമസ്വാമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം.

സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് രാമസ്വാമിക്കൊപ്പം താമസിച്ചിരുന്ന ഒലിപ്പാറ കൽചാടി സ്വദേശി രുഗ്മണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാമസ്വാമിയും രുഗ്മണിയും കഴിഞ്ഞ ഒരു വർഷത്തോളമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇരുവരും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ഇരുവരും കഴിഞ്ഞ മൂന്ന് മാസത്തോളമായി പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള വീട്ടിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു.

An Adivasi worker was found dead inside a house in Pallakad’s Mangalam Dam area, with injuries to the head. Police have confirmed it was a murder and arrested the woman who had been living with him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385982/adivasi-worker-found-dead-woman-arrested)