---
title: "ബാരിക്കേഡുകൾ ഭേദിച്ച് പ്രതിപക്ഷ മാർച്ച്;  ഗ്യാനേഷ് കുമാറുടെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യ എംപിമാർ ജന്തർ മന്തറിലേക്ക്"
english_title: "Opposition March Breaks Barricades; INDIA Bloc MPs Demand Gyanesh Kumar’s Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385954/opposition-march-jantar-mantar-gyanesh-kumar-resignation"
published_at: "2026-10-07T16:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac62d770832f_opposition-march-jantar-mantar-gyanesh-kumar-resignation.jpg"
keywords: ["IndiaBloc", "JantarMantar", "RahulGandhi", "MallikarjunKharge", "ElectionCommission"]
---

# ബാരിക്കേഡുകൾ ഭേദിച്ച് പ്രതിപക്ഷ മാർച്ച്;  ഗ്യാനേഷ് കുമാറുടെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യ എംപിമാർ ജന്തർ മന്തറിലേക്ക്

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹിയിൽ ഇന്നലെ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 'ഇൻഡ്യ' മുന്നണി എംപിമാർ ജന്തർ മന്തറിലേക്ക് തിരിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി: **ഡൽഹിയിൽ ഇന്നലെ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 'ഇൻഡ്യ' മുന്നണി എംപിമാർ ജന്തർ മന്തറിലേക്ക് തിരിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരം ജനപഥിലെ സാഗർ രത്ന റെസ്റ്റോറന്റിൽ ഒത്തുകൂടിയ പ്രതിപക്ഷ എംപിമാർ പ്രത്യേക യോഗം ചേർന്നാണ് തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയത്. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ആരോപിച്ച് 'വോട്ട് ചോരി' എന്ന വിഷയം ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുശേഷമാണ് മൂന്ന് പ്രത്യേക ബസുകളിലായി എംപിമാർ പ്രതിഷേധത്തിനായി ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്.

എന്നാൽ പ്രതിപക്ഷ നേതാക്കൾ ജന്തർ മന്തറിലേക്ക് കടക്കുന്നത് തടയാൻ ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ജന്തർ മന്തറിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും എംപിമാരുമായി പോയ ബസുകൾ വഴിയിൽ തടയുകയും ചെയ്തു.

എങ്കിലും പൊലീസ് തീർത്ത സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാർ തങ്ങളുടെ പ്രതിഷേധവുമായി മുന്നോട്ടുപോയി. രാജ്യത്ത് ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് ആരോപിച്ച മല്ലികാർജുൻ ഖർഗെ, 'വോട്ട് ചോരി' വിഷയം പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്നും ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.

> INDIA bloc MPs marched to Jantar Mantar in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. The protest, led by Rahul Gandhi and backed by Mallikarjun Kharge, was organised to highlight alleged electoral irregularities and the issue of “vote theft.”

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385954/opposition-march-jantar-mantar-gyanesh-kumar-resignation)