---
title: "അവസരം കളയല്ലേ! ആലപ്പുഴയിലെ സർക്കാർ ആശുപത്രികളിൽ ജോലി ഒഴിവ്; ട്രെയിനി സ്റ്റാഫ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം"
english_title: "Trainee Staff Vacancy in Alappuzha Government Hospitals; Apply Now"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385952/alappuzha-government-hospital-trainee-staff-vacancy-NEW"
published_at: "2026-10-07T16:37:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6284fc3361_alappuzha-government-hospital-trainee-staff-vacancy-.jpg"
keywords: ["AlappuzhaJobs", "GovernmentHospital", "TraineeStaff", "EHealthKerala", "JobVacancy"]
---

# അവസരം കളയല്ലേ! ആലപ്പുഴയിലെ സർക്കാർ ആശുപത്രികളിൽ ജോലി ഒഴിവ്; ട്രെയിനി സ്റ്റാഫ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. 'ഇ-ഹെൽത്ത് കേരള' പ്രോജക്ടിന്റെ ഭാഗമായി ട്രെയിനി സ്റ്റാഫ് തസ്തികയിലാണ് നിയമനം നടക്കുന്നത്. ആറ് മാസത്തേക്കാണ് കരാർ നിയമനം. 18 വയനും 35 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

## Article Content

**ആലപ്പുഴ: ** ആലപ്പുഴ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. 'ഇ-ഹെൽത്ത് കേരള' പ്രോജക്ടിന്റെ ഭാഗമായി ട്രെയിനി സ്റ്റാഫ് തസ്തികയിലാണ് നിയമനം നടക്കുന്നത്. ആറ് മാസത്തേക്കാണ് കരാർ നിയമനം. 18 വയനും 35 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

*യോഗ്യതകൾ:*

കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിലൊന്നിലുള്ള ഡിപ്ലോമ, ബി.ടെക്, എം.ടെക്, അല്ലെങ്കിൽ എം.സി.എ.

ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് അല്ലെങ്കിൽ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ ശമ്പളമായി ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19 വൈകിട്ട് 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് അഭിമുഖം നടത്തിയായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

Alappuzha district government hospitals are inviting applications for trainee staff posts under the e-Health Kerala project on a six-month contract basis. Eligible candidates aged 18 to 35 with the required diploma or degree qualifications and one year of experience can apply online by October 19, 5 pm. Selected candidates will receive a monthly salary of Rs 10,000, with final selection through interview at the District Medical Office.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385952/alappuzha-government-hospital-trainee-staff-vacancy-NEW)