---
title: "നടുറോഡിൽ പുക ഉയർന്നു; ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിയ്ക്ക് തീപിടിച്ചു"
english_title: "Mini lorry catches fire while moving on Alappuzha bypass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385920/alappuzha-bypass-mini-lorry-fire"
published_at: "2026-10-07T13:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6016b3909f_alappuzha-bypass-mini-lorry-fire.jpg"
keywords: ["AlappuzhaNews", "MiniLorry", "FireAccident", "BypassRoad", "ShortCircuit"]
---

# നടുറോഡിൽ പുക ഉയർന്നു; ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിയ്ക്ക് തീപിടിച്ചു

> **Lead Summary:** **ആലപ്പുഴ: **ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്ക്‌ഷോപ്പിൽ നിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

## Article Content

**ആലപ്പുഴ: **ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്ക്‌ഷോപ്പിൽ നിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

വാഹനത്തിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് കണ്ട് ജീവനക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീപിടിത്തത്തിൽ വാഹനത്തിന്റെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരമെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

A mini lorry caught fire while being driven on the Alappuzha bypass around 3 p.m. on Tuesday. The driver and workers escaped after noticing smoke, preventing a major tragedy, while firefighters brought the blaze under control.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385920/alappuzha-bypass-mini-lorry-fire)