---
title: "നിർബന്ധിച്ച് സെക്സ് ചെയ്യിച്ചു, മരത്തിൽ കെട്ടിയിട്ട് മർദ്ദനം; ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിൽ യുവാവിനും യുവതിക്കും ക്രൂരപീഡനം, ഭർത്താവടക്കം ഒമ്പതുപേർ അറസ്റ്റിൽ"
english_title: "Nine Arrested, Including Husband, for Brutal Assault in ‘Purification Ritual’"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385914/purification-ritual-assault-nine-arrested"
published_at: "2026-10-07T13:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5faa7a3a6f_purification-ritual-assault-nine-arrested.jpg"
keywords: ["GujaratNews", "Surendranagar", "PoliceArrest", "HonorViolence", "CyberAbuse"]
---

# നിർബന്ധിച്ച് സെക്സ് ചെയ്യിച്ചു, മരത്തിൽ കെട്ടിയിട്ട് മർദ്ദനം; ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിൽ യുവാവിനും യുവതിക്കും ക്രൂരപീഡനം, ഭർത്താവടക്കം ഒമ്പതുപേർ അറസ്റ്റിൽ

> **Lead Summary:** ഗുജറാത്തിലെ സുരേന്ദ്രനഗറിൽ യുവാവിനു നേരെ ക്രൂരമായ സദാചാര ആക്രമണം. വിവാഹിതയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ യുവാവിനെ പരസ്യമായി മർദ്ദിക്കുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും ബന്ധുക്കളുമടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ഗുജറാത്തിലെ സുരേന്ദ്രനഗറിൽ യുവാവിനു നേരെ ക്രൂരമായ സദാചാര ആക്രമണം. വിവാഹിതയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ യുവാവിനെ പരസ്യമായി മർദ്ദിക്കുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും ബന്ധുക്കളുമടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ നാലിനാണ് സംഭവം നടക്കുന്നത്. വാപി സ്വദേശിയായ യുവതി ഭർത്താവുമായി പിരിഞ്ഞ് ചോടിലയിൽ മറ്റൊരു യുവാവിനൊപ്പം ജീവിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ യുവതിയെ വാപിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വീട്ടിൽ തടഞ്ഞുവെച്ചെങ്കിലും, അവിടെ നിന്ന് രക്ഷപ്പെട്ട് വീണ്ടും പങ്കാളിയുടെ അടുത്തേക്ക് മടങ്ങിയെത്തി. ഈ വിവരം അറിഞ്ഞ ഭർത്താവും ബന്ധുക്കളും ചേർന്ന് ഇരുവരെയും സുരേന്ദ്രനഗറിലെത്തിച്ച് ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിൽ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു.

മരത്തിൽ കെട്ടിയിട്ട് തടികൊണ്ട് മർദ്ദിച്ച ശേഷം യുവാവിനെ നിർബന്ധിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തുകയും, യുവതിയുടെ മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഈ അതിക്രമങ്ങളെല്ലാം മൊബൈലിൽ ചിത്രീകരിച്ച് പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

വൈറലായ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു പ്രാദേശിക സാമുദായിക നേതാവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ ഇടപെടൽ. തെരച്ചിലിനൊടുവിൽ യുവതിയെ കണ്ടെത്തി സുരക്ഷിതമായി സ്റ്റേഷനിലെത്തിക്കുകയും കൗൺസിലിങിന് വിധേയമാക്കുകയും ചെയ്തു.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഐ ടി ആക്ടിലെ വ്യവസ്ഥകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

A young man and a married woman were brutally assaulted in Gujarat’s Surendranagar over their relationship, with police arresting nine people including the woman’s husband and relatives. The victims were allegedly tied to a tree, beaten, and subjected to sexual humiliation in the name of a so-called ‘purification ritual,’ with the abuse filmed and shared online.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385914/purification-ritual-assault-nine-arrested)