---
title: "ആരോഗ്യവകുപ്പ് നിയമനം: രാഷ്ട്രീയമല്ല മാനദണ്ഡം, വിരമിച്ച ബിജെപി നേതാവ് രതീഷ് ആർ. നായരെ ഉടൻ പിരിച്ചുവിടും - ആരോഗ്യമന്ത്രി"
english_title: "Health Department Appointment Row: Rathish R. Nair to Be Removed Immediately"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385905/health-department-appointment-row"
published_at: "2026-10-07T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5f0c62cdc2_health-department-appointment-row.jpg"
keywords: ["HealthDepartment", "KeralaPolitics", "BJPLeader", "AppointmentRow", "Muraleedharan"]
---

# ആരോഗ്യവകുപ്പ് നിയമനം: രാഷ്ട്രീയമല്ല മാനദണ്ഡം, വിരമിച്ച ബിജെപി നേതാവ് രതീഷ് ആർ. നായരെ ഉടൻ പിരിച്ചുവിടും - ആരോഗ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ** സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവ് രതീഷ് ആർ. നായർക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകിയ വിവാദത്തിൽ നടപടിയുമായി ആരോഗ്യമന്ത്രി. രതീഷ് ആർ. നായരെ ഉടനടി പിരിച്ചുവിടാൻ സി-മെറ്റ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: ** സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവ് രതീഷ് ആർ. നായർക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകിയ വിവാദത്തിൽ നടപടിയുമായി ആരോഗ്യമന്ത്രി. രതീഷ് ആർ. നായരെ ഉടനടി പിരിച്ചുവിടാൻ സി-മെറ്റ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അവരുടെ രാഷ്ട്രീയം നോക്കിയല്ലെന്നും, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് എടുത്ത തീരുമാനമല്ല ഇതെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇത്തരം നിയമനങ്ങളിൽ സാധാരണഗതിയിൽ മന്ത്രിമാർ ഇടപെടാറില്ലെന്നും, നടപടികളെല്ലാം ഉദ്യോഗസ്ഥ തലത്തിലാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രതീഷ് ആർ. നായരുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റുമായി ബന്ധമില്ലെന്നും, നിയമപരമായി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രതീഷ് ആർ. നായർ അത്തരമൊരു സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തനിക്കറിയാമെന്നും, നിയമനം നടന്ന ശേഷമാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കാരണവശാലും പക്കാ രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളിലേക്ക് നിയമിക്കില്ലെന്നും ആരോഗ്യവകുപ്പിന്റെ ശമ്പളം വാങ്ങി ജീവിക്കാൻ താല്പര്യമുള്ളവരാണ് വരേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

Health Minister K. Muraleedharan said retired BJP leader Rathish R. Nair will be removed immediately from his Health Department appointment. He clarified that appointments are not made based on political affiliation and that the decision was taken at the official level, not by the directorate.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385905/health-department-appointment-row)