---
title: "സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് വിവാഹം; പിന്നാലെ സ്വർണവും പണവുമായി വധു മുങ്ങിയെന്ന് എഎപി നേതാവിന്റെ പരാതി, യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "AAP Leader Says Bride Fled With Gold After Marriage Claiming to Be Government Employee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385902/aap-leader-bride-fled-with-gold"
published_at: "2026-10-07T12:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5ecba53fbd_aap-leader-bride-fled-with-gold.jpg"
keywords: ["PunjabNews", "AAPLeader", "MarriageFraud", "GoldTheft", "CheatingCase"]
---

# സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് വിവാഹം; പിന്നാലെ സ്വർണവും പണവുമായി വധു മുങ്ങിയെന്ന് എഎപി നേതാവിന്റെ പരാതി, യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാവ് അമരീന്ദര്‍ സിങ് മന്‍ഡോഫലിനെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് സ്വര്‍ണാഭരണങ്ങളും വിലയേറിയ വസ്തുക്കളുമായി യുവതി മുങ്ങി. മന്‍വിന്ദര്‍ കൗര്‍ എന്ന യുവതിയാണ് അമരീന്ദറിനെ തട്ടിപ്പിനിരയാക്കിയത്.

## Article Content

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാവ് അമരീന്ദര്‍ സിങ് മന്‍ഡോഫലിനെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് സ്വര്‍ണാഭരണങ്ങളും വിലയേറിയ വസ്തുക്കളുമായി യുവതി മുങ്ങി. മന്‍വിന്ദര്‍ കൗര്‍ എന്ന യുവതിയാണ് അമരീന്ദറിനെ തട്ടിപ്പിനിരയാക്കിയത്.

പഞ്ചാബ് സര്‍ക്കാരില്‍ ജീവനക്കാരിയാണെന്നാണ് മന്‍വിന്ദര്‍ അവകാശപ്പെട്ടത്. ഇവരുടെ കുടുംബവും ഇങ്ങനെ തന്നെ സിങിനെ വിശ്വസിപ്പിച്ചു. ഇരുവര്‍ക്കും ഇഷ്ടമായതിനാല്‍ വേഗം വിവാഹം നടത്തണമെന്നും മന്‍വിന്ദറിന്റെ കുടുംബം സമ്മര്‍ദം ചെലുത്തി.

അങ്ങനെ ഫെബ്രുവരിയില്‍ സിങും മന്‍വിന്ദറും വിവാഹിതരായി. വിവാഹാഘോഷത്തില്‍ എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. പഞ്ചാബ് അസംബ്ലി സ്പീക്കര്‍ കുല്‍തര്‍ സിങ് സാന്ദ്​വനും കാബിനറ്റ് മന്ത്രി തരുണ്‍പ്രീത് സിങ് സൗധുമെല്ലാം നവദമ്പതികളെ ആശിര്‍വദിക്കാനെത്തി.

പക്ഷേ കഴിഞ്ഞ ദിവസം മന്‍വിന്ദര്‍ തന്‍റെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളുമായി സ്ഥലം വിട്ടെന്ന് സിങ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മന്‍വിന്ദര്‍ നേരത്തെ വിവാഹിതയായിരുന്നുവെന്നും ഈ ബന്ധത്തില്‍ 18 വയസായ മകനുണ്ടെന്നും ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

വിവാഹമോചിതയായ ശേഷമായിരുന്നു ഇക്കാര്യങ്ങള്‍ മറച്ചുവച്ച് സിങിനെ വിവാഹം കഴിച്ചത്. സിങിന്‍റെ പരാതിയില്‍ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. മന്‍വിന്ദര്‍ കൗര്‍, സഹോദരന്‍ തര്‍ലോചന്‍ സിങ്, അമ്മ വരിന്ദേര്‍ജിത് കൗര്‍, ബന്ധുക്കളായ നരിന്ദര്‍ സിങ് ഗോള്‍ഡി, സഹോദരി രൂപീന്ദര്‍ കൗര്‍, ഗ്രാമത്തലവന്‍ സുരീന്ദര്‍ സിങ് റാണ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

A Punjab AAP leader has accused a woman of marrying him by falsely claiming she was a government employee and later fleeing with gold ornaments and valuables. Police have registered a cheating case against the woman and several of her relatives after the complaint surfaced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385902/aap-leader-bride-fled-with-gold)