---
title: "വിലക്കുറവിന്റെ പെരുമഴയോ? സ്വർണവിലയിൽ വൻകുതിച്ചുചാട്ടത്തിന് പിന്നാലെ ഇടിവ്; പവന് കുറഞ്ഞത് 480 രൂപ!"
english_title: "Gold Price Drops Sharply in Kerala; Sovereign Falls by ₹480"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385882/kerala-gold-price-drops-sharply"
published_at: "2026-10-07T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5d76a6d362_kerala-gold-price-drops-sharply.jpg"
keywords: ["GoldPrice", "KeralaGoldRate", "SovereignPrice", "MarketVolatility", "FederalReserve"]
---

# വിലക്കുറവിന്റെ പെരുമഴയോ? സ്വർണവിലയിൽ വൻകുതിച്ചുചാട്ടത്തിന് പിന്നാലെ ഇടിവ്; പവന് കുറഞ്ഞത് 480 രൂപ!

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് വില വീണ്ടും 1,10,000 രൂപയ്ക്ക് താഴെയെത്തി. ഇന്നത്തെ വിപണി വില അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,09,680 രൂപയാണ് നിരക്ക്.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് വില വീണ്ടും 1,10,000 രൂപയ്ക്ക് താഴെയെത്തി. ഇന്നത്തെ വിപണി വില അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,09,680 രൂപയാണ് നിരക്ക്.

ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലുമെത്തി.  തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഒക്ടോബർ ആറിന് രാവിലെ സ്വർണവില പവന് 120 രൂപ കുറഞ്ഞ് 1,09,280 രൂപയിലെത്തിയിരുന്നു. എന്നാൽ അന്ന് ഉച്ചയോടെ വില വീണ്ടും 1,10,000-ന് മുകളിലേക്ക് ഉയരുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സ്വർണവില താഴേക്ക് പതിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ വിഷയങ്ങളുമാണ് സ്വർണവിലയിലെ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. യു.എസ് ഫെഡറൽ റിസർവിന്റെ സെപ്റ്റംബറിലെ യോഗത്തിന്റെ മിനുട്സ് പുറത്തുവരാനിരിക്കുന്നതും, പണപ്പെരുപ്പ നിരക്ക് വർധിച്ച പശ്ചാത്തലത്തിൽ പലിശനിരക്ക് സംബന്ധിച്ച് ഉണ്ടാകാനിടയുള്ള തീരുമാനങ്ങളും നിക്ഷേപകരെ ജാഗ്രതയോടെ വിപണിയിൽ ഇടപെടാൻ പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ, ഡോളർ ശക്തിയാർജിക്കുന്നതും യു.എസ് ട്രഷറി ബോണ്ട് യീൽഡ് ഉയർന്നു നിൽക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.

Gold prices in Kerala fell sharply on Wednesday after a sudden rise the previous day, with sovereign rates dropping by ₹480 to below the ₹1.10 lakh mark. The decline is linked to global market movements, geopolitical factors, and expectations around the U.S. Federal Reserve’s policy signals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385882/kerala-gold-price-drops-sharply)