---
title: "വാട്‌സ്ആപ്പിലെ ഓഹരി ടിപ്പിൽ വീഴല്ലേ, പണം പോകും; മുന്നറിയിപ്പുമായി സെബി"
english_title: "Don’t Fall for WhatsApp Stock Tips, SEBI Warns Investors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385880/whatsapp-stock-tip-sebi-warning"
published_at: "2026-10-07T10:46:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5d5de3fbe8_whatsapp-stock-tip-sebi-warning.jpg"
keywords: ["SEBI", "WhatsAppScam", "StockTips", "InvestorAwareness", "FakeTradingApps"]
---

# വാട്‌സ്ആപ്പിലെ ഓഹരി ടിപ്പിൽ വീഴല്ലേ, പണം പോകും; മുന്നറിയിപ്പുമായി സെബി

> **Lead Summary:** **ന്യൂഡൽഹി: ** സോഷ്യൽ മീഡിയയിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്ന വ്യാജ നിക്ഷേപ ഉപദേശങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, നിക്ഷേപകരെ ബോധവത്കരിക്കാൻ സെബി 'പ്രോജക്ട് ജാഗ്രൂക്' എന്ന പേരിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടു. ഓഹരി ടിപ്പുകൾ, വ്യാജ ട്രേഡിങ് ആപ്പുകൾ, അനധികൃത സാമ്പത്തിക ഉപദേശകർ, കുറഞ്ഞ സമയത്തിനുള്ളിൽ വൻലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

## Article Content

**ന്യൂഡൽഹി: ** സോഷ്യൽ മീഡിയയിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്ന വ്യാജ നിക്ഷേപ ഉപദേശങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, നിക്ഷേപകരെ ബോധവത്കരിക്കാൻ സെബി 'പ്രോജക്ട് ജാഗ്രൂക്' എന്ന പേരിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടു. ഓഹരി ടിപ്പുകൾ, വ്യാജ ട്രേഡിങ് ആപ്പുകൾ, അനധികൃത സാമ്പത്തിക ഉപദേശകർ, കുറഞ്ഞ സമയത്തിനുള്ളിൽ വൻലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സെബിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളും അംഗീകൃത ഇടനിലക്കാരും വഴി മാത്രമേ നിക്ഷേപം നടത്താവൂ എന്ന് സെബി മുന്നറിയിപ്പ് നൽകി. നിക്ഷേപിക്കുന്നതിന് മുൻപ് ഉൽപ്പന്നവും അതിലെ റിസ്കും നിർബന്ധമായും മനസ്സിലാക്കണമെന്നും സെബി നിർദ്ദേശിച്ചു. രാജ്യത്തുടനീളം ഏകീകൃത സാമ്പത്തിക വിദ്യാഭ്യാസം ഉറപ്പാക്കാൻ 'നാഷണൽ സെക്യൂരിറ്റീസ് മാർക്കറ്റ് അവെയർനസ് കരിക്കുലം' അവതരിപ്പിക്കും. ഇതിന് പിന്തുണയായി സൗജന്യമായി പങ്കെടുക്കാവുന്ന സെബി ഇൻവെസ്റ്റർ അവെയർനസ് ടെസ്റ്റും ലഭ്യമാക്കും.

ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ 11 പ്രാദേശിക ഭാഷകളിൽ ടെലിവിഷൻ, റേഡിയോ, പത്രങ്ങൾ, സിനിമ, ഒ.ടി.ടി, സോഷ്യൽ മീഡിയ, വാട്‌സ്ആപ്പ് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ എത്തിക്കും. ഈ പദ്ധതി 2027 വരെ തുടരും. വിദ്യാർഥികളിൽ സാമ്പത്തിക ബോധം വളർത്തുന്നതിനായി കോളേജുകളിലും സർവകലാശാലകളിലും പരിശീലനം ലഭിച്ച മെന്റർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

ഗ്രാമീണ മേഖലയിലേക്ക് പദ്ധതി എത്തിക്കുന്നതിനായി പഞ്ചായത്തുകളുമായും സംസ്ഥാന സർക്കാരുകളുമായും സഹകരിക്കാനും സെബി ലക്ഷ്യമിടുന്നു.രാജ്യത്തെ 63 ശതമാനം കുടുംബങ്ങൾക്കും ഓഹരി വിപണിയെക്കുറിച്ച് അറിവുണ്ടെങ്കിലും, സജീവമായി നിക്ഷേപിക്കുന്നത് 9.5 ശതമാനം പേർ മാത്രമാണെന്ന് സെബിയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ അറിവും നിക്ഷേപ പങ്കാളിത്തവും തമ്മിലുള്ള വിടവ് കുറയ്ക്കുകയാണ് 'ജാഗ്രൂക്' പദ്ധതിയുടെ ലക്ഷ്യം.

SEBI has launched ‘Project Jagruk’ to educate investors about fake investment advice spreading through social media and WhatsApp. The initiative will warn the public about stock tips, fake trading apps, unauthorized advisers, and get-rich-quick schemes, while promoting investment only through registered entities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385880/whatsapp-stock-tip-sebi-warning)