---
title: "വല്ല കാര്യം ഉണ്ടായിരുന്നോ? ദോശയില്‍ എലി; പരാതി ഒത്തുതീര്‍ക്കാന്‍ 25 ലക്ഷം ചോദിച്ചു, ബ്ലാക്ക് മെയിലിംഗിനിടെ യുവതികള്‍ പിടിയില്‍"
english_title: "Rat in Dosa Scam: Two Women Arrested for Extortion Attempt in Mumbai Hotel Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385871/dosa-rat-extortion-mumbai-hotel"
published_at: "2026-10-07T09:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5c9ae75dfd_dosa-rat-extortion-mumbai-hotel.jpg"
keywords: ["MumbaiPolice", "ExtortionCase", "HotelScam", "FoodSafety", "Blackmail"]
---

# വല്ല കാര്യം ഉണ്ടായിരുന്നോ? ദോശയില്‍ എലി; പരാതി ഒത്തുതീര്‍ക്കാന്‍ 25 ലക്ഷം ചോദിച്ചു, ബ്ലാക്ക് മെയിലിംഗിനിടെ യുവതികള്‍ പിടിയില്‍

> **Lead Summary:** ** **മുംബൈയിലെ പ്രമുഖ ഹോട്ടലില്‍ നിന്നും വാങ്ങിയ ദോശയില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ നാടകീയ വഴിതിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ ബോറിവാലി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

** **മുംബൈയിലെ പ്രമുഖ ഹോട്ടലില്‍ നിന്നും വാങ്ങിയ ദോശയില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ നാടകീയ വഴിതിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ ബോറിവാലി പൊലീസ് അറസ്റ്റ് ചെയ്തു.

ബോറിവാലി വെസ്റ്റിലുള്ള രാധാകൃഷ്ണ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലില്‍ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി എന്നയാള്‍ ദോശയില്‍ ചത്ത എലിയെ കണ്ടെത്തിയെന്നും, ഭക്ഷണം കഴിച്ച് താന്‍ പലതവണ ഛര്‍ദ്ദിച്ചെന്നും കാട്ടി പൊലീസിനും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരന്റെ പ്രതിനിധികളെന്ന വ്യാജേന എത്തിയ രണ്ട് സ്ത്രീകള്‍ ഹോട്ടല്‍ ഉടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഹോട്ടല്‍ പൂട്ടിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കുകയും രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദോശയില്‍ എലി എങ്ങനെയെത്തി എന്നതിനെക്കുറിച്ചും ഇത് ബ്ലാക്ക്‌മെയിലിങ്ങിന്റെ ഭാഗമായി മനഃപൂർവം സൃഷ്ടിച്ചതാണോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Two women have been arrested in Mumbai for allegedly trying to extort ₹25 lakh from a hotel owner after a complaint over a dosa allegedly containing a dead rat. Police are investigating whether the food safety complaint was genuine or part of a planned blackmail scheme.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385871/dosa-rat-extortion-mumbai-hotel)