---
title: "വിവാഹം ഉറപ്പിച്ചിരുന്നു....' പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക'; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്രയുടെ മരണത്തിൽ കുറിപ്പ് കണ്ടെത്തി പൊലീസ്"
english_title: "Junior Health Inspector Sandra’s Death: Note Found Asking for Burial Only After Postmortem"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385864/junior-health-inspector-sandra-death-note-found"
published_at: "2026-10-07T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5b9d8843b3_junior-health-inspector-sandra-death-note-found.jpg"
keywords: ["SandraDeath", "ThrissurNews", "KeralaPolice", "JuniorHealthInspector", "Postmortem"]
---

# വിവാഹം ഉറപ്പിച്ചിരുന്നു....' പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക'; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്രയുടെ മരണത്തിൽ കുറിപ്പ് കണ്ടെത്തി പൊലീസ്

> **Lead Summary:** തൃശ്ശൂർ : 'എനിക്ക് ജീവിതം മടുത്തു. മരണത്തിന് ‍ഞാന്‍ മാത്രമാണ് ഉത്തരവാദി. പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറിപ്പ് കണ്ടെടുത്ത് പൊലീസ്.

## Article Content

തൃശ്ശൂർ : 'എനിക്ക് ജീവിതം മടുത്തു. മരണത്തിന് ‍ഞാന്‍ മാത്രമാണ് ഉത്തരവാദി. പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറിപ്പ് കണ്ടെടുത്ത് പൊലീസ്.

എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സഹപ്രവർത്തകയ്ക്കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്സിലായിരുന്നു ആയിരുന്നു സാന്ദ്ര താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന സഹപ്രവർത്തക വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ഔദ്യോഗികമായ യോഗത്തിൽ പങ്കെടുക്കാന്‍ സാന്ദ്ര എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ജീവിതം മടുത്തുവെന്ന് എഴുതിവച്ച കുറിപ്പാണ് മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. 'എനിക്ക് ജീവിതം മടുത്തു. മരണത്തിന് ‍ഞാന്‍ മാത്രമാണ് ഉത്തരവാദി.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക. അടിയന്തിരം നടത്തരുത് എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണിന്‍റെ വാള്‍പേപ്പറാക്കിയ നിലയിലായിരുന്നു കുറിപ്പ്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)
***

Police recovered a note from the room of Sandra, a 29-year-old Junior Health Inspector found hanging at her quarters in Thrissur. The note said she alone was responsible for her death and requested that the funeral be held only after the postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385864/junior-health-inspector-sandra-death-note-found)